One-year-old bites cobra in Bihar പ്രതീകാത്മക ചിത്രം
India

കളിപ്പാട്ടമെന്ന് കരുതി മൂര്‍ഖനെ കടിച്ച് രണ്ട് കഷണമാക്കി; ഒരു വയസുകാരന്‍ രക്ഷപ്പെട്ടു, പാമ്പ് ചത്തു

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ, കളിപ്പാട്ടമെന്ന് കരുതി ഇഴഞ്ഞെത്തിയ മൂര്‍ഖനെയെടുത്ത് കടിച്ച് ഒരു വയസുകാരന്‍

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ, കളിപ്പാട്ടമെന്ന് കരുതി ഇഴഞ്ഞെത്തിയ മൂര്‍ഖനെയെടുത്ത് കടിച്ച് ഒരു വയസുകാരന്‍. ഇതിന് പിന്നാലെ കുട്ടി ബോധരഹിതനായെങ്കിലും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതിനെ തുടര്‍ന്ന് അപകടനില തരണം ചെയ്തു. അതേസമയം, കുട്ടിയുടെ കടിയേറ്റ പാമ്പ് ചത്തു.

ബിഹാറിലെ ബെട്ടിയ ജില്ലയിലാണ് സംഭവം. ഗോവിന്ദ എന്ന കുഞ്ഞ് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈസമയം ഇഴഞ്ഞെത്തിയ മൂര്‍ഖന്‍ പാമ്പിനെ കളിപ്പാട്ടമെന്ന് കരുതി കൈയിലെടുത്ത് കുട്ടി കടിക്കുകയായിരുന്നു. കുട്ടിയുടെ കടിയേറ്റ് പാമ്പ് രണ്ടു കഷണമായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രണ്ടടി നീളമുള്ള മൂര്‍ഖന്‍ പാമ്പാണ് വീട്ടില്‍ കയറിയതെന്ന് കുട്ടിയുടെ മുത്തശ്ശി പറഞ്ഞു.

വീട്ടുകാര്‍ കുട്ടിയെ ഉടന്‍ മജൗലിയയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി ബെട്ടിയ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിക്ക് വിഷബാധയേറ്റ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ഇപ്പോഴും ചികിത്സയിലാണെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ദേവികാന്ത് മിശ്ര പറഞ്ഞു.

One-year-old bites cobra in Bihar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT