വിദേശ ജയിലുകളില്‍ കഴിയുന്നത് 10,152 ഇന്ത്യക്കാര്‍ പ്രതീകാത്മക ചിത്രം
India

വിദേശ ജയിലുകളില്‍ കഴിയുന്നത് 10,152 ഇന്ത്യക്കാര്‍; കൂടുതല്‍ പേര്‍ സൗദിയിലെന്ന് കേന്ദ്ര സര്‍ക്കാര്‍

നിയമലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായ ഇവരുടെ ക്ഷേമം ഉറപ്പിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും പ്രത്യേക വിഭാഗത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: വിദേശ രാജ്യത്തെ ജയിലുകളില്‍ 10,152 ഇന്ത്യക്കാര്‍ തടവുകാരായുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. ലോകത്തെ 86 രാജ്യങ്ങളിലെ ജയിലുകളില്‍ ഇന്ത്യന്‍ തടവുകാരുണ്ട്. സൗദി അറേബ്യയിലാണ് ഏറ്റവും അധികം ഇന്ത്യന്‍ തടവുകാരുള്ളത്. 2633 പേര്‍. യുഎഇയില്‍ 2518 പേരും പാകിസ്ഥാനില്‍ 266 പേരും ശ്രീലങ്കയില്‍ 98 പേരും നേപ്പാളില്‍ 1317 പേരും തടവുകാരായുണ്ട്.

നിയമലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായ ഇവരുടെ ക്ഷേമം ഉറപ്പിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും പ്രത്യേക വിഭാഗത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

തടവുകാരെ കൈമാറ്റം ചെയ്യുന്നതിന് പല രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടക്കാറുണ്ടെന്നും സ്വന്തം രാജ്യത്ത് ശിക്ഷയനുഭവിച്ചാല്‍ മതിയെന്ന രീതിയില്‍ ആളുകളെ ഇന്ത്യയില്‍ തിരികെയെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കേന്ദ്ര സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ