കുരങ്ങന്മാരെ വിഷം കൊടുത്ത് കൊന്നനിലയില്‍, ട്വിറ്റര്‍ 
India

കണ്ണില്ലാത്ത ക്രൂരത, 20ലധികം കുരങ്ങന്മാരെ വിഷം കൊടുത്ത് കൊന്നു; ചാക്കിലാക്കി വഴിയില്‍ ഉപേക്ഷിച്ചു, അന്വേഷണം 

കര്‍ണാടകയില്‍ 20ലധികം കുരങ്ങന്മാരെ വിഷം കൊടുത്ത് കൊന്നശേഷം ചാക്കിലാക്കി വഴിയരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ 20ലധികം കുരങ്ങന്മാരെ വിഷം കൊടുത്ത് കൊന്നശേഷം ചാക്കിലാക്കി വഴിയരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കുരങ്ങന്മാരുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ വനംവകുപ്പ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള അന്വേഷണത്തിലാണ്. 

കോളാറില്‍ വനത്തിനോട് ചേര്‍ന്നുള്ള ഹൈവേയില്‍ റോഡരികിലാണ് കുരങ്ങന്മാരെ ചാക്കിലാക്കിയ നിലയില്‍ കണ്ടെത്തിയത്. വിഷം കൊടുത്ത് കൊന്നശേഷം ചാക്കിലാക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാന്‍  സാധിക്കുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. 

ജൂലൈയില്‍ ഹസന്‍ ജില്ലയിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് 20ലധികം കുരങ്ങന്മാരെ പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷം കൊടുത്ത ശേഷം മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍