പ്രതീകാത്മക ചിത്രം 
India

കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്ത്‌ നിന്ന് പാകിസ്ഥാന്‍ പൗരന്‍ പിടിയില്‍

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി സാഹചര്യത്തിലാണ് അറസ്റ്റ്.

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്ഥാന്‍ പൗരന്‍ പിടിയില്‍. നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് സൈന്യത്തെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും സൈന്യം അറിയിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി സാഹചര്യത്തിലാണ് നടപടി. പാകിസ്ഥാനുമായുള്ള ബന്ധം മോശമായ സാഹചര്യത്തില്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പ്രശ്‌ന സാധ്യതാ പ്രദേശങ്ങളില്‍ നിരീക്ഷണവും സൈനിക വിന്യാസവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ അതിര്‍ത്തി പ്രദേശത്ത് അനധികൃതമായി കടന്നതിന് 24 കാരനായ പാകിസ്ഥാന്‍ പൗരനെ ബിഎസ്എഫ് പിടികൂടിയിരുന്നു.

അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT