സീമ ഹൈദര്‍ എഎഫ്പി
India

ദുര്‍മന്ത്രവാദം ചെയ്തു, പാക് വനിത സീമ ഹൈദറുടെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറി; യുവാവ് അറസ്റ്റില്‍

ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.

Author : സമകാലിക മലയാളം ഡെസ്ക്

നോയിഡ: ഇന്ത്യയില്‍ താമസിക്കുന്ന പാകിസ്ഥാന്‍ വനിത സീമ ഹൈദറുടെ വസതിയിലേക്ക് അതിക്രമിച്ചു കയറിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു. സീമ തനിക്കെതിരെ ദുര്‍മന്ത്രവാദം ചെയ്‌തെന്ന് ആരോപിച്ചാണ് തേജസ് എന്നയാള്‍ ഇവരുടെ വീട്ടില്‍ കയറിയത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.

ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു. ഗുജറാത്തിലെ സുരേന്ദര്‍ നഗറില്‍ താമസിക്കുന്ന തേജസ്, ട്രെയിനിലാണ് ന്യൂഡല്‍ഹിയിലെത്തിയത്. അവിടെനിന്നു ബസില്‍ സീമ താമസിക്കുന്നിടത്തേയ്‌ക്കെത്തുകയായിരുന്നു. സീമയുടെ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇയാളുടെ ഫോണില്‍നിന്നു കണ്ടെത്തി. സീമ തനിക്കെതിരെ ദുര്‍മന്ത്രവാദം നടത്തിയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

2023ല്‍, പബ്ജി ഗെയിം വഴി പരിചയപ്പെട്ട കാമുകനൊപ്പം താമസിക്കാന്‍ പാകിസ്ഥാനില്‍നിന്ന് നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയതാണ് 32 വയസ്സുകാരിയായ സീമ ഹൈദര്‍. നോയിഡ സ്വദേശിയായ 27 വയസ്സുകാരന്‍ സച്ചിന്‍ മീണയ്‌ക്കൊപ്പം ജീവിക്കാനാണ് രണ്ടു വര്‍ഷം മുമ്പ് സീമ ഹൈദര്‍ തന്റെ മക്കളുമായി ഇന്ത്യയിലെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊട്ടന്‍മാര്‍ക്ക് E20 സയന്‍സ് അറിയില്ല; കന്നാസില്‍ കൊണ്ടുപോയി മിക്‌സ് ചെയ്‌തോ എന്നറിയില്ല; സുരേഷ് ഗോപി

പാളയം മാര്‍ക്കറ്റ് പോലെ മാനവീയം വീഥിയും സ്വകാര്യസ്വത്താക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട: മേയര്‍ വി വി രാജേഷ്

നെതർലൻഡ്‌സിനെ എതിരില്ലാത്ത അഞ്ചു ​ഗോളുകൾ‌ക്ക് തകർത്ത് ജർമനി; യുവേഫ നേഷൻസ് ലീ​ഗ് ക്വാർട്ടറിൽ കടന്നു

കൺപോളകൾ തുടിക്കുന്നത് 'ഭാവി' പറയാൻ അല്ല!, ശീലങ്ങളിലെ മാറ്റമാണ് സൂചിപ്പിക്കുന്നത്

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 16 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം