Air India  ഫയല്‍
India

ശൗചാലയമാണെന്ന് തെറ്റിദ്ധരിച്ചു, കോക്പിറ്റിന്റെ വാതില്‍ തുറന്നു; യാത്രക്കാരന്‍ കസ്റ്റഡിയില്‍

ആദ്യമായി വിമാനത്തില്‍ കയറിയതിനാല്‍ ഈ സംവിധാനത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് യാത്രക്കാരന്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: തിങ്കളാഴ്ച ബംഗളൂരുവില്‍ നിന്ന് വാരണാസിയിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കോക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു യാത്രക്കാരന്‍. സുരക്ഷാ കോഡ് തെറ്റായി അമര്‍ത്തുകയായിരുന്നു ഇയാള്‍.

ആദ്യമായി വിമാനത്തില്‍ കയറിയതിനാല്‍ ഈ സംവിധാനത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് യാത്രക്കാരന്‍ പറഞ്ഞു. കോക്പിറ്റിന്റെ വാതില്‍ ശൗചാലയമാണെന്ന് തെറ്റിദ്ധരിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഹൈജാക്ക് ശ്രമമാണെന്ന് സംശയിച്ച് പൈലറ്റ് ആവശ്യമായ കരുതലെടുത്തു.

മണി എന്ന പേരുള്ള യാത്രക്കാരനെയും കൂടെ യാത്ര ചെയ്ത എട്ടുപേരെയും ലാന്‍ഡിങ്ങിനു ശേഷം ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. വാരണാസിയില്‍ വച്ച് ഇവരെ യുപി പൊലീസിന് കൈമാറിയതായാണ് അധികൃതര്‍ അറിയിച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ്-1086 വിമാനത്തിലാണ് സംഭവം.

Air India Express Flight Incident: Bengaluru flight incident involving a passenger attempting to open the cockpit door led to security concerns.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT