Passenger Caught Taking Bath In Moving Train For Reel X
India

വൈറലാവാന്‍ ട്രെയിനില്‍ കുളിക്കുന്ന റീല്‍; യുവാവിനെതിരെ കേസെടുത്ത് റെയില്‍വേ- വിഡിയോ

ഉത്തര്‍ പ്രദേശ് സ്വദേശി പ്രമോദ് ശ്രീനിവാസനാണ് കോച്ചിലെ കോറിഡോറിന് സമീപം ബക്കറ്റില്‍ വെള്ളം കൊണ്ട് വന്ന് കുളിക്കുകയും അതിന്റെ റീല്‍ എടുത്ത് സൈബറിടത്ത് പങ്കുവയ്ക്കുകയും ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: വൈറലാകുന്നതിന് വേണ്ടി ഓടുന്ന ട്രെയിനില്‍ കുളിക്കുന്ന റീലെടുത്ത് യുവാവ്. സംഭവം വിവാദമായതന് പിന്നാലെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലാണ് സംഭവം.

ഉത്തര്‍ പ്രദേശ് സ്വദേശി പ്രമോദ് ശ്രീനിവാസനാണ് കോച്ചിലെ കോറിഡോറിന് സമീപം ബക്കറ്റില്‍ വെള്ളം കൊണ്ട് വന്ന് കുളിക്കുകയും അതിന്റെ റീല്‍ എടുത്ത് സൈബറിടത്ത് പങ്കുവയ്ക്കുകയും ചെയ്തത്. നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ അധികൃതര്‍ യുവാവിനെ ചോദ്യം ചെയ്തതോടെ താന്‍ വൈറലാകണം എന്ന ലക്ഷ്യത്തോടെയാണ് റീലെടുത്തതെന്ന് സമ്മതിച്ചു. പിന്നാലെ റെയില്‍വേ യുവാവിനെതിരെ കേസെടുക്കുകയായിരുന്നു.

അനുചിതമായ പ്രവൃത്തിക്കും മറ്റ് യാത്രക്കാര്‍ക്ക് തടസമുണ്ടാക്കുകയും ചെയ്തതിനാണ് കേസെടുത്തതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. പൊതുസ്വത്ത് നശിപ്പിക്കുന്ന തരത്തിലോ സഹയാത്രികര്‍ക്ക് ശല്യം ഉണ്ടാക്കുന്ന തരത്തിലോ ട്രെയിനുകള്‍ ദുരുപയോഗം ചെയ്യരുതെന്ന് റെയില്‍വേ പ്രസ്താവനയില്‍ പറഞ്ഞു.

Passenger Caught Taking Bath In Moving Train For Reel, Railways Initiates Action

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും