Passport  
India

പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനല്ല; യാത്രാരേഖ മാത്രമെന്ന് കേന്ദ്രം

അന്താരാഷ്ട്ര യാത്രകൾ സുഗമമാക്കുന്നതിനായി സർക്കാർ നൽകുന്ന പ്രാഥമിക യാത്രാ രേഖ മാത്രമാണ് പാസ്‌പോർട്ട് എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: പാസ് പോര്‍ട്ട് യാത്രാരേഖയാണ്, പൗരത്വം തെളിയിക്കാനുള്ളതല്ലെന്ന് വിദേശകാര്യമന്ത്രാലയം, രാജ്യാന്തരയാത്ര സുഗമമാക്കാന്‍ സര്‍ക്കാര്‍ രേഖയാണ് പാസ്‌പോര്‍ട്ട്. പാസ്‌പോര്‍ട്ട് സേവാ ദിവസിനോട് അനുബന്ധിച്ചായിരുന്നു പ്രതികരണം.

അന്താരാഷ്ട്ര യാത്രകൾ സുഗമമാക്കുന്നതിനായി സർക്കാർ നൽകുന്ന പ്രാഥമിക യാത്രാ രേഖ മാത്രമാണ് പാസ്‌പോർട്ട് എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2025ല്‍ 1.31 കോടി പാസ്‌പോര്‍ട്ടുകളടക്കം ഒന്നരക്കോടി സേവനങ്ങള്‍ നല്‍കിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പൊലീസ് പരിശോധനാ സമയം ഒഴിവാക്കിയാല്‍ ആറ് പ്രവൃത്തി ദിവസത്തിലൂടെ പാസ്‌പോര്‍ട്ട് നല്‍കുന്നതിലൂടെ സേവനങ്ങള്‍ക്ക് എടുക്കുന്ന ശരാശി സമയത്തില്‍ പുരോഗതിയുണ്ടായി. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ പൗരന്മാര്‍ ശരാശരി 45 മിനിറ്റ് മാത്രമാണ് ചെലവഴിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പാസ്‌പോര്‍ട്ടിന്റെ ഉടമസ്ഥാവാകാശം വ്യക്തികള്‍ക്കില്ലെന്നും അതിന്റെ പിന്‍വശത്ത് ഇത് സര്‍ക്കാരിന്റെ സ്വത്താണെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ അത് തിരികെ നല്‍കേണ്ടതാണെന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ എസ്‌ഐആര്‍ നടപടികളുമായി ബന്ധപ്പെട്ട് ഹര്‍ജി പരിഗണിക്കവെ, ആധാര്‍ കാര്‍ഡ് പൗരത്വം തെളിയിക്കുന്നതിനുള്ള അന്തിമരേഖയല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇത് കേവലം വ്യക്തിവിവര രേഖമാത്രമാണ്. വോട്ടര്‍ ഐഡിയും പൗരത്വ രേഖയായി കണക്കാക്കുന്നില്ല.

Passportis a travel document, not document of citizenship: Govt

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എസ്‌ഐആറില്‍ ഭിന്നതയില്ല, ഫോം 6 സുപ്രീംകോടതി അംഗീകരിച്ചത്'; യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, വിവാദങ്ങള്‍ക്ക് മറുപടി

'ഇത് എന്റെ അവസാന ലോകകപ്പ്'; 2027ല്‍ കിരീട നേട്ടമാണ് ലക്ഷ്യമെന്ന് കോഹ്‌ലി

'ലിറ്ററിന് 25 രൂപ മാത്രം; പെട്രോളിന് പകരം എഥനോൾ കാർ വരുന്നു'

'അമ്പലപ്പുഴയിലെ തോല്‍വി ഗൗരവതരം'; തിരുത്തല്‍ രേഖയുമായി സിപിഎം

പൊലീസ് സ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ച പുകയില ഉത്പന്നങ്ങള്‍ ക്വാര്‍ട്ടേഴ്സില്‍; കാണാതായത് ഏഴ് ചാക്ക് ഹാന്‍സ്