Kerala Voter List new Voters will get unique identification numbers  
India

ഇരട്ടവോട്ടുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല: സുപ്രീം കോടതി

ഒന്നിലധികം സ്ഥലങ്ങളില്‍ പേരുള്ളവരെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിച്ച സര്‍ക്കുലര്‍ സ്റ്റേ ചെയ്ത ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ ഉത്തരാഖണ്ഡ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളി.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം മണ്ഡലങ്ങളില്‍ വോട്ടുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഒന്നിലധികം സ്ഥലങ്ങളില്‍ പേരുള്ളവരെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിച്ച സര്‍ക്കുലര്‍ സ്റ്റേ ചെയ്ത ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ ഉത്തരാഖണ്ഡ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളി.

ഒന്നിലധികം സ്ഥലത്ത് വോട്ടുണ്ടെന്ന കാരണത്താല്‍ സ്ഥാനാര്‍ത്ഥി പട്ടിക തള്ളാനാവില്ലെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടാണ് കോടതി തള്ളിയത്‌. നിയമപരമായ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ ഒരു സര്‍ക്കുലര്‍ എങ്ങനെ പുറപ്പെടുവിക്കാന്‍ കഴിയുമെന്ന് ചോദിച്ച കോടതിതെരഞ്ഞെടുപ്പ് കമ്മീഷന് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി.

ഇരട്ടുവോട്ടുണ്ടെങ്കിലും മത്സരിക്കാന്‍ അനുവദിച്ച് കമ്മീഷന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പഞ്ചായത്തിരാജ് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ഒന്നിലധികം വോട്ടര്‍ പട്ടികയില്‍ പേരുള്ള സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കുന്നത് 2016 ലെ ഉത്തരാഖണ്ഡ് പഞ്ചായത്ത് രാജ് നിയമത്തിലെ സെക്ഷന്‍ 9(6), 9(7) എന്നിവയുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഹൈക്കോടതി സര്‍ക്കുലര്‍ സ്റ്റേ ചെയ്തത്.

People with double votes cannot contest elections: Supreme Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം; മോഹന്‍ലാലും കമല്‍ഹാസനും പങ്കെടുക്കില്ല, മമ്മൂട്ടി തിരുവനന്തപുരത്ത്

'അന്യായ ലെവൽ പോസ്റ്റേഴ്സ് മാത്രമല്ല, പെർഫോമൻസ് കാഴ്ച വെക്കാനും അറിയാം; ഈ മുഖമൊന്ന് നോക്കി വച്ചോളൂ'

പണിക്കിടെ 'കിളി പോയ' അവസ്ഥ ഉണ്ടാകാറുണ്ടോ? മസ്തിഷ്കം ഇടയ്ക്കൊന്ന് മയങ്ങാൻ പോകും, എന്താണ് മൈക്രോ സ്ലീപ്

'സൗന്ദര്യം ഉള്ളതിന്റെ അഹങ്കാരം, ഞാന്‍ സ്പിരിറ്റെടുത്ത് ഒഴിച്ചു കഴിഞ്ഞാല്‍ കാര്യം തീരില്ലേ'; ദ്രോഹിച്ചവര്‍ അടുത്തറിയുന്നവരെന്ന് ഇന്ദുലേഖ

SCROLL FOR NEXT