PIB Calls Claims of Power Shortage in India Baseless. FILE
India

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

ഏപ്രില്‍ രണ്ടാമത്തെ ആഴ്ച മുതലാണ് വൈദ്യുത ഉപഭോഗം വര്‍ധിക്കാന്‍ തുടങ്ങിയത്. എന്നാൽ, വേനല്‍മഴയെത്തിയതോടെ രാജ്യത്തെ ചില മേഖലകളില്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞിട്ടുണ്ടെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.

Author : Joice Daniel

ന്യൂഡല്‍ഹി: രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്ര സർക്കാർ. വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.

മെയ് രണ്ടിന് രാജ്യത്ത് 229 ജിഗാവാട്ടിന്റെ വൈദ്യുതി ആവശ്യകത ഉണ്ടായിരുന്നു. ഇത് പൂർണ്ണമായും വിതരണം ചെയ്യാൻ സാധിച്ചു. താപനിലയങ്ങളിൽ നിലവിൽ 53.702 ദശലക്ഷം ടൺ കൽക്കരി സ്റ്റോക്കുണ്ട്. ഇത് വൈദ്യുതി ഉൽപ്പാദനത്തിന് ആവശ്യമായതിലും അധികമാണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി.

'ഫ്രീക്വൻസി കൺട്രോൾ' സംവിധാനങ്ങൾ ഉപയോഗിച്ച് ഗ്രിഡ് സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ട്. തകരാറുകൾ സംഭവിക്കാനുള്ള സാധ്യതകൾ മുൻകൂട്ടി പ്രോട്ടോകോള്‍ പാലിച്ച് തന്നെയാണ് ഇവയുടെ പ്രവർത്തനമെന്നും പിഐബി അറിയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത ചൂട് മൂലം വൈദ്യുതി ഉപയോഗം വർധിച്ചിട്ടുണ്ട്.

ഏപ്രില്‍ രണ്ടാമത്തെ ആഴ്ച മുതലാണ് വൈദ്യുത ഉപഭോഗം വര്‍ധിക്കാന്‍ തുടങ്ങിയത്. എന്നാൽ, വേനല്‍മഴയെത്തിയതോടെ രാജ്യത്തെ ചില മേഖലകളില്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞിട്ടുണ്ടെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.

PIB Calls Claims of Power Shortage in India Baseless.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

"ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ശക്തികൾ ഹിന്ദുധർമ്മത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു"; അയോധ്യ സംഭാവനക്കൊളളയിൽ ആർഎസ്എസ്

'ബാലഗോപാല്‍ അല്ല ആരായാലും പിണറായിയോട് അങ്ങനെ പറയാന്‍ പാടില്ല, അര്‍ഹമായ ആദരവ് നല്‍കണം'

'അഭിനന്ദനങ്ങൾ ലൂക്കാ'... ക്രിസ്റ്റ്യാനോ റൊണാൾഡോ മോഡ്രിചിനെ കെട്ടിപ്പിടിച്ച് പറഞ്ഞു...

'അവറാച്ചന്‍ റോക്സ്, അവറാച്ചാ നീ പാറയാകുന്നു...'; ചിരിപ്പിക്കാന്‍ വീണ്ടും ബിജു മേനോന്‍; 'അവറാച്ചൻ & സൺസ്' ടീസർ

സായ് സുദര്‍ശന് സെഞ്ച്വറി; 94 റണ്‍സുമായി ദേവ്ദത്ത് പടിക്കൽ; ഇന്ത്യ എ മികച്ച സ്‌കോറിലേക്ക്