പിടിച്ചെടുത്ത പണം, പാർവതി  എക്സ്
India

കെട്ടുകണക്കിന് പണം, സ്വര്‍ണ്ണം, ഒന്നര കോടിയുടെ ഹെറോയിന്‍; അന്തര്‍ സംസ്ഥാന മയക്കുമരുന്ന് ശൃംഖല 'തലൈവി' അറസ്റ്റില്‍

പാർവതിയുടെ വീട്ടില്‍ നിന്നും 1.204 കിലോഗ്രാം ഹെറോയിനാണ് കണ്ടെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: അന്തര്‍ സംസ്ഥാന മയക്കുമരുന്ന് ശൃംഖലയുടെ തലൈവിയായ യുവതിയും കൂട്ടാളിയും അറസ്റ്റില്‍. ഡല്‍ഹി മുതല്‍ രാജസ്ഥാന്‍ വരെ നീണ്ടു കിടക്കുന്ന മയക്കുമരുന്ന് ശൃംഖലയെ നിയന്ത്രിക്കുന്ന, 42 വയസ്സുകാരിയായ പാര്‍വതി, അംഗരക്ഷകന്‍ വികാസ് കുമാര്‍ എന്ന ഷാനു എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്നും വന്‍തോതില്‍ പണവും സ്വര്‍ണവും ഹെറോയിനും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

വടക്കന്‍ ഡല്‍ഹിയിലെ ബവാനയിലുള്ള ന്യൂ സനോത്ത് കോളനിയിലെ വീട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. വീടിന്റെ രണ്ടാം നിലയില്‍ നടത്തിയ പരിശോധനയില്‍ 1.5 കോടിയിലധികം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെടുത്തു. ഇവരുടെ ഉടമസ്ഥതയിലുള്ള ഒരു ടാറ്റാ ഹാരിയര്‍ കാറും പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പാര്‍വതി ഒരു വീട് നിര്‍മ്മിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

പാര്‍വതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 64.62 ലക്ഷം രൂപ, 355 ഗ്രാം സ്വര്‍ണ്ണം, 161 ഗ്രാം വെള്ളി, നാല് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ രേഖകള്‍, രണ്ട് കാറുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കടത്തില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് പണവും ആഭരണങ്ങളും സ്വത്തുക്കളും സമ്പാദിച്ചതെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ നിന്നും 1.204 കിലോഗ്രാം ഹെറോയിനും കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന് 1.5 കോടിയിലധികം രൂപ വിലമതിക്കുമെന്ന് പൊലീസ് കണക്കാക്കുന്നു.

ആരാണ് പാര്‍വതി?

നിയാസ് ഖാന്‍ എന്നയാളുടെ ഭാര്യയായ പാര്‍വതി ബവാനയിലെ ന്യൂ സനോത്ത് കോളനിയില്‍ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ബവാനയിലെ ജെജെ കോളനിയാണ് ഇവരുടെ സ്ഥിരവിലാസമായി രേഖപ്പെടുത്തിയിരിക്കുന്നത്. പാര്‍വതിയുടെ അംഗരക്ഷകനായാണ് 30 കാരനായ വികാസ് പ്രവര്‍ത്തിച്ചിരുന്നത്. വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയിലുള്ള സാന്ത് നഗര്‍ സ്വദേശിയാണ് വികാസ് കുമാര്‍ എന്നും പൊലീസ് അറിയിച്ചു.

ദീര്‍ഘകാലമായി മയക്കുമരുന്ന് ഇടപാടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പാര്‍വതിക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (NDPS) നിയമപ്രകാരവും എക്‌സൈസ് നിയമപ്രകാരവും 12 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നരേല ഇന്‍ഡസ്ട്രിയല്‍ ഏരിയ പൊലീസ് സ്റ്റേഷനില്‍ കുറ്റവാളികളുടെ പട്ടികയിലും ഇവരുടെ പേരുണ്ട്.

Piles of cash, gold, heroin: Delhi drug 'Queenpin' arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് നരനായാട്ട്': കാൻസർ മരുന്നുകൾക്ക് ആശുപത്രികൾ പത്തിരട്ടി വില ഈടാക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

കിച്ചൺ സിങ്കിന് താഴെ എന്തൊക്കെ വയ്ക്കാം, ഒഴിവാക്കേണ്ടവ

20 വര്‍ഷം ജോലി ചെയ്താല്‍ ഇപിഎസ് പെന്‍ഷന്‍ എത്ര?; കണക്ക്

എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഒറ്റ ആപ്പില്‍; കുവൈത്തില്‍ വന്‍മാറ്റങ്ങള്‍

'മമ്മൂക്ക ഗുഡ് മോണിങ് പറഞ്ഞപ്പോള്‍ സുരേഷേട്ടന്‍ മിണ്ടാതെ പോയി, എല്ലാവരും ഞെട്ടി; ജോഷി സാര്‍ വിളിച്ചുവരുത്തി പറഞ്ഞത്...'