പിറ്റ്ബുൾ, പ്രതീകാത്മക ചിത്രം/ എഎഫ്പി 
India

യുവാവിന്റെ ജനനേന്ദ്രിയം പിറ്റ്ബുള്‍ നായ കടിച്ചെടുത്തു; നാട്ടുകാര്‍ തല്ലിക്കൊന്നു

നായയുടെ വായില്‍ തുണി തിരുകിയാണ് യുവാവ് കടയില്‍ നിന്ന് രക്ഷപ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: യുവാവിന്റെ സ്വകാര്യഭാഗം കടിച്ചെടുത്ത് പിറ്റ്ബുള്‍ നായ. തുടര്‍ന്ന് നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു. ഹരിയാനയിലെ കര്‍നാല്‍ ജില്ലയിലാണ് സംഭവം. നായയുടെ വായില്‍ തുണി തിരുകിയാണ് യുവാവ് കടിയില്‍ നിന്ന് രക്ഷപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെ തന്റെ വയലില്‍ നില്‍ക്കുന്നതിനിടെയാണ് നായ യുവാവിന്റെ സ്വകാര്യഭാഗത്ത് കടിച്ചത്. സാരമായി പരിക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കര്‍നാലിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. 

യുവാവിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. രോഷാകുലരായ നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു. സംഭവത്തില്‍ യുവാവിന്റെയും വീട്ടുകാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

രാവിലെ വയലില്‍ എത്തിയ യുവാവ് കൃഷി ചെയ്യാനായി യന്ത്രം ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെ അതിനടിയില്‍ ഉണ്ടായിരുന്ന നായ കടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കടിയേറ്റ് നിലത്തുവീണ യുവാവ് കൈയില്‍ കിട്ടിയ തുണിക്കഷണം ഉപയോഗിച്ച് നായയുടെ വായില്‍ തിരുകി രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് യുവാവിന്റെ സ്വകാര്യഭാഗത്ത് നിന്ന് ചോര ഒലിക്കുന്നതാണ്. നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ നായയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായും ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; 4 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ