ഒഴുക്കിൽപെട്ട് പ്ലസ് വൺ വിദ്യാർഥി മരിച്ചു ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
India

കുറ്റാലത്ത് അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽപെട്ട് പ്ലസ് വൺ വിദ്യാർഥി മരിച്ചു

തിരുനൽവേലി എൻജിഒ കോളനിയിൽ കുമാറിന്റെ മകൻ അശ്വിൻ (17) ആണു മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

തെങ്കാശി: വിനോദസഞ്ചാര കേന്ദ്രമായ കുറ്റാലം വെള്ളച്ചാട്ടത്തിനു സമീപത്തെ പഴയ വെള്ളച്ചാട്ടത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടു പ്ലസ് വൺ വിദ്യാർഥി മരിച്ചു. തിരുനൽവേലി എൻജിഒ കോളനിയിൽ കുമാറിന്റെ മകൻ അശ്വിൻ (17) ആണു മരിച്ചത്. ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. വെള്ളം കുറവായ ഇവിടെ അൻപതോളം പേർ കുളിച്ചുകൊണ്ടിരിക്കുമ്പോൾ മലവെള്ളം ഇരച്ചെത്തുകയായിരുന്നു.

വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലെ കൽപ്പടവുകളിലൂടെ വെള്ളം കുതിച്ചൊഴുകി. ജനങ്ങൾ ചിതറിയോടി. ഒഴുക്കിൽപ്പെട്ട മറ്റുള്ളവരെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും അശ്വിനെ രക്ഷിക്കാനായില്ല. മൃതദേഹം മൂന്ന് മണിക്കൂറുകൾക്ക് ശേഷം 500 മീറ്റർ അകലെ പാറക്കെട്ടുകൾക്കിടയിൽ നിന്ന് അഗ്നിരക്ഷാസേനയാണ് കണ്ടെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബന്ധുക്കൾക്കൊപ്പം മേലെവാരത്തെ ബന്ധു വീട്ടിലെത്തിയതായിരുന്നു അശ്വിൻ. ഉച്ചയ്ക്കു ശേഷമാണു വെള്ളച്ചാട്ടം കാണാനെത്തിയത്. അപകടത്തെത്തുടർന്നു കുറ്റാലം വെള്ളച്ചാട്ടങ്ങളിൽ കുളിക്കുന്നതു പൊലീസ് വിലക്കി. അതിർത്തിയായ ആര്യങ്കാവ് രാജാകൂപ്പ് മലനിരകളിൽ പെയ്ത മഴയെത്തുടർന്നു കൈത്തോടുകളിൽ ഉണ്ടായ മലവെള്ളപ്പാച്ചിലാണു സംഭവത്തിനു കാരണമെന്നാണു നിഗമനം. ഒഴുക്കിൽപ്പെട്ടവരെ രക്ഷപ്പെടുത്താൻ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതു തിരിച്ചടിയായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT