Narendra Modi  പിടിഐ
India

പ്രധാനമന്ത്രി മോദിയുടെ ബിരുദം; വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ഹര്‍ജിയില്‍ ഓഗസ്റ്റ് 25ന് വിധി

സ്വകാര്യതയ്ക്കുള്ള അവകാശം അറിയാനുള്ള അവകാശത്തെ മറികടക്കുന്നുണ്ടെന്ന് ഡല്‍ഹി സര്‍വകലാശാലയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന സെന്‍ട്രല്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ ഡല്‍ഹി സര്‍വകലാശാല നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി വിധി പറയാന്‍ മാറ്റിവെച്ചു. ഉച്ചക്ക് രണ്ട് മണിയോടെ വിധി പ്രസ്താവിക്കേണ്ടിയിരുന്ന ജസ്റ്റിസ് സച്ചിന്‍ ദത്ത ഇന്ന് സിറ്റിങ് നടത്തിയില്ല. ഓഗസ്റ്റ് 25ന് വിധി പറയാനാണ് മാറ്റിവെച്ചിരിക്കുന്നത്.

സ്വകാര്യതയ്ക്കുള്ള അവകാശം അറിയാനുള്ള അവകാശത്തെ മറികടക്കുന്നുണ്ടെന്ന് ഡല്‍ഹി സര്‍വകലാശാലയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. എങ്കിലും മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ സര്‍വകലാശാല തയ്യാറാണ്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം അപരിതര്‍ക്കായി നല്‍കാന്‍ കഴിയില്ലെന്നും തുഷാര്‍ മേത്ത പറഞ്ഞു.

നീരജ് എന്നയാളുടെ ആര്‍ടിഐ അപേക്ഷയെത്തുടര്‍ന്ന് 2016 ഡിസംബര്‍ 21-ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (സിഐസി) 1978-ല്‍ ബിഎ പരീക്ഷ പാസായ എല്ലാ വിദ്യാര്‍ത്ഥികളുടെയും രേഖകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കി. പ്രധാനമന്ത്രി മോദിയും ആ വര്‍ഷം തന്നെയാണ് ബിഎ പാസായത്. ഈ ഉത്തരവ് 2017 ജനുവരി 23-ന് ഹൈക്കോടതി സ്റ്റേ ചെയ്തു.

വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ വിശ്വാസയോഗ്യമാണ്. എന്നാല്‍ 'വെറും ജിജ്ഞാസയുടെ പുറത്ത് ആര്‍ക്കും വിവരാവകാശ നിയമപ്രകാരം സ്വകാര്യ വിവരങ്ങള്‍ തേടാന്‍ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി ഡല്‍ഹി യൂണിവേഴ്‌സിറ്റി സിഐസി ഉത്തരവിനെ ചോദ്യം ചെയ്തു. നേരത്തെ, വിവരാവകാശ അപേക്ഷകരുടെ അഭിഭാഷകന്‍ സിഐസിയുടെ ഉത്തരവിനെ ന്യായീകരിച്ചിരുന്നു. വിവരാവകാശ നിയമം (ആര്‍ടിഐ) പൊതുനന്മയ്ക്കായി പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്നു എന്നായിരുന്നു വാദം.

PM degree row: Delhi HC defers verdict on DU's plea against CIC order to disclose info

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുത്; കാനനപാത വഴി ശബരിമലയിലേക്ക് നടന്നുപോകുന്നവര്‍ക്കും വിര്‍ച്വല്‍ ക്യൂ നിര്‍ബന്ധം

SCROLL FOR NEXT