PM Narendra Modi addresses security personnel on the Diwali occasion in Bastar, Chhattisgarh Photo | PTI
India

'നക്‌സല്‍ ഭീഷണി അവസാനിച്ച ആദ്യ ദീപാവലി'; ബസ്തറില്‍ സൈനികര്‍ക്കൊപ്പം ആഘോഷിച്ച് പ്രധാനമന്ത്രി

രാജ്യത്തെ എല്ലാ ജില്ലകളും നക്‌സല്‍ ഭീഷണിയില്‍നിന്ന് മുക്തമായ ആദ്യ ദീപാവലിയാണിതെന്നും മോദി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ബസ്തര്‍: നക്‌സലിസത്തിനെതിരായ പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തില്‍ രാജ്യം വിജയം നേടിയ ശേഷമുള്ള ആദ്യ ദീപാവലിയാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡിലെ ബസ്തറില്‍ സുരക്ഷാ സേനാംഗങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. 2026ലെ ദീപാവലി ഏറെ സവിശേഷമാണെന്ന് വിശേഷിപ്പിച്ച മോദി, കഴിഞ്ഞ 40-50 വര്‍ഷത്തിനിടെ ഇത്തരമൊരു ദീപാവലി ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തെ എല്ലാ ജില്ലകളും നക്‌സല്‍ ഭീഷണിയില്‍നിന്ന് മുക്തമായ ആദ്യ ദീപാവലിയാണിതെന്നും നക്‌സലിസത്തിന്റെ ഭയത്തില്‍നിന്ന് കോടിക്കണക്കിന് ജനങ്ങള്‍ മോചിതരായെന്നും അദ്ദേഹം പറഞ്ഞു.

നക്‌സലിസത്തിനും മാവോയിസ്റ്റ് ഭീകരതയ്ക്കുമെതിരായ ദീര്‍ഘകാല പോരാട്ടത്തില്‍ രാജ്യം കൈവരിച്ചത് അസാധാരണ വിജയമാണെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു. നക്‌സല്‍ വിരുദ്ധ പോരാട്ടത്തില്‍ പങ്കെടുത്ത സൈനികരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ത്യാഗവും സമര്‍പ്പണവുമാണ് ഈ നേട്ടത്തിന് പിന്നില്‍. രാജ്യത്തിനുവേണ്ടി സേവനം ചെയ്യുന്ന ധീരരായ ലക്ഷക്കണക്കിന് സൈനികരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും നേട്ടമാണിത്. അതുകൊണ്ടാണ് അവര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ താന്‍ എത്തിയതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നേരത്തെ, ബസ്തറില്‍ നക്‌സലിസം ശക്തമായിരുന്ന കാലം അവസാനിച്ചെന്നും മേഖലയില്‍ വികസനം മുന്നേറുകയാണെന്നും മോദി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചിരുന്നു. സുരക്ഷാ സേനാംഗങ്ങളുടെ ത്യാഗത്തിനും നിസ്വാര്‍ഥ സേവനത്തിനും രാജ്യത്തോടുള്ള അര്‍പ്പണബോധത്തിനും ആദരമര്‍പ്പിക്കാനാണ് ബസ്തറിലെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച കേന്ദ്ര സായുധ പൊലീസ് സേനയിലെയും ഛത്തീസ്ഗഡ് പൊലീസിലെയും ഉദ്യോഗസ്ഥരെയാണ് ബസ്തറില്‍ വിന്യസിച്ചിട്ടുള്ളത്.

നക്‌സല്‍ സ്വാധീനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി മുതിര്‍ന്ന നേതാക്കളെയും പ്രവര്‍ത്തകരെയും സുരക്ഷാ സേന വധിക്കുകയും നൂറുകണക്കിന് പേര്‍ കീഴടങ്ങുകയും ചെയ്തതിനു പിന്നാലെ, ഈ വര്‍ഷം മാര്‍ച്ച് 31ന് രാജ്യം നക്‌സല്‍ ഭീഷണിയില്‍നിന്ന് മുക്തമായതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ദീപാവലി സൈനികര്‍ക്കൊപ്പം ആഘോഷിക്കുന്ന പതിവ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2014ല്‍ അധികാരത്തിലെത്തിയതു മുതല്‍ തുടരുന്നുണ്ട്. ഇത്തവണയും സുരക്ഷാ സേനാംഗങ്ങള്‍ക്കൊപ്പം ആഘോഷിക്കുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.

PM Modi Celebrates First Diwali in Naxal-Free Bastar with Security Personnel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിപ വീണ്ടും ആവര്‍ത്തിക്കും; 50% വവ്വാലുകളില്‍ വൈറസ് ബാധ'

'ശോഭന വാഴപ്പഴം കഴിക്കാതെയാണ് അഭിനയിച്ചതെന്നു തോന്നുന്നു; എല്ലായിപ്പോഴും ഒരേ ഭാവം'; രാമായണ റിവ്യുവുമായി മുരളി തുമ്മാരുകുടി

'മന്ത്രിയെ കണ്ടതിന് പിന്നാലെ വന്ന വന്‍ഇളവുകള്‍ ആരുടെ താത്പര്യം സംരക്ഷിക്കാന്‍?; കോഴ വാങ്ങി സീറ്റ് വില്‍ക്കാനുള്ള പരസ്യമായ ഒത്താശ'

'എന്റെ വേഷം ഒരുപക്ഷേ ചെറുതായിരിക്കാം, എങ്കിലും'; മണ്ഡോദരിയെക്കുറിച്ച് വൈകാരിക കുറിപ്പുമായി കാജൽ അ​ഗർവാൾ

‘തല്ലുമാല’യ്ക്ക് വേണ്ടിയാണ് ആദ്യമായി ജിമ്മിൽ പോയത്; സിക്സ് പാക്ക് നിലനിർത്തുന്നത് ആരോഗ്യകരമല്ലെന്ന് ലുക്ക്മാൻ