Narendra Modi ഫയൽ
India

നെഹ്രു ഭരിച്ചത് 4,398 ദിവസങ്ങള്‍, ആ റെക്കോര്‍ഡ് മറികടക്കാന്‍ മോദി

ജൂണ്‍ 10-ഓടെ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി പ്രധാനമന്ത്രി പദത്തിലിരുന്ന ആളെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന് സ്വന്തം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ നരേന്ദ്രമോദി. ജൂണ്‍ 10-ഓടെ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി പ്രധാനമന്ത്രി പദത്തിലിരുന്ന ആളെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന് സ്വന്തം.

2014 മേയ് 26-ന് ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മോദി, ജൂണ്‍ 10-ഓടെ അധികാരത്തില്‍ 4,399 ദിവസങ്ങള്‍ പൂര്‍ത്തിയാക്കും. ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പിന് ശേഷം 1952 മേയ് 13-ന് സത്യപ്രതിജ്ഞ ചെയ്ത്, 1964 മേയ് 27-ല്‍ അന്തരിക്കുന്നത് വരെ 4,398 ദിവസങ്ങള്‍ തുടര്‍ച്ചയായി അധികാരത്തിലിരുന്ന നെഹ്റുവിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴംകഥയാകുന്നത്. പൊതു തെരഞ്ഞെടുപ്പിനു മുന്നിലുള്ള കാലഘട്ടം ഒഴിവാക്കിയാണ് ഈ കണക്ക്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ തുടര്‍ച്ചയായ ഭരണകാലയളവിനെ 2025 ജൂലൈ 25-ന് തന്നെ അദ്ദേഹം മറികടന്നിരുന്നു. അന്നത്തെ ഇന്ത്യയും ഇന്നത്തെ ഇന്ത്യയും തമ്മില്‍ എല്ലാ കാര്യങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. 1966 ജനുവരി 24 മുതല്‍ 1977 മാര്‍ച്ച് 24 വരെ 4,077 ദിവസങ്ങളായിരുന്നു ഇന്ദിരാഗാന്ധി തുടര്‍ച്ചയായി പ്രധാനമന്ത്രി പദത്തിലിരുന്നത്.

ജനസംഖ്യയും രാഷ്ട്രീയവും

നെഹ്റു രാജ്യത്തെ നയിക്കുന്ന ആദ്യ കാലത്ത് ഇന്ത്യയിലെ ജനസംഖ്യ ഏകദേശം 34 കോടിയായിരുന്നു. 2014-ല്‍ മോദി അധികാരം ഏറ്റെടുത്തപ്പോഴേക്കും ജനസംഖ്യ 131 കോടി കടന്നു. ഇപ്പോള്‍ അത് 146 കോടിയിലധികമായി ഉയര്‍ന്നു. 1951-52 ലെ രാജ്യത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ 53 രാഷ്ട്രീയ പാര്‍ട്ടികളാണ് മത്സരിച്ചതെങ്കില്‍, 2014-ല്‍ അത് 464 ആയി ഉയരുകയും 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 744-ല്‍ എത്തുകയും ചെയ്തു. ഒന്നാം പൊതുതെരഞ്ഞെടുപ്പില്‍ ഏകദേശം 17 കോടിയായിരുന്ന വോട്ടര്‍മാരുടെ എണ്ണം 2014 ആയപ്പോഴേക്കും 83 കോടിയിലധികമായി വളര്‍ന്നു.

രണ്ട് കാലഘട്ടങ്ങളിലെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു. 1952-ലെ തെരഞ്ഞെടുപ്പില്‍ 489 ലോക്സഭാ സീറ്റുകളില്‍ 364 സീറ്റുകളും നേടി കോണ്‍ഗ്രസ് ആധിപത്യം പുലര്‍ത്തിയ ഒരു രാഷ്ട്രീയ അന്തരീക്ഷത്തിലാണ് നെഹ്റു ഭരണം നടത്തിയത്. ഇന്ന് ശക്തമായ പ്രാദേശിക പാര്‍ട്ടികളും വിവിധ സംസ്ഥാനങ്ങളിലെ സഖ്യകക്ഷി രാഷ്ട്രീയവും നിറഞ്ഞ കൂടുതല്‍ മത്സരബുദ്ധിയുള്ള ഒരു രാഷ്ട്രീയ സാഹചര്യമാണുള്ളത്. തുടര്‍ച്ചയായി രണ്ട് തവണ പൂര്‍ണ ഭൂരിപക്ഷത്തോടെ ഭരണം പൂര്‍ത്തിയാക്കുന്ന ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയും, നെഹ്റുവിന് ശേഷം ഭരണത്തിലിരിക്കെ തുടര്‍ച്ചയായി മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ ജയിക്കുന്ന ആദ്യ പ്രധാനമന്ത്രിയുമാണ് നരേന്ദ്ര മോദി.

സോഷ്യല്‍ മീഡിയ ഓഡിറ്റിങ് കാലം

ഭരണ സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടായത്. സ്വകാര്യ ടെലിവിഷന്‍ ചാനലുകളോ സോഷ്യല്‍ മീഡിയയോ തല്‍സമയ ഡിജിറ്റല്‍ ആശയവിനിമയങ്ങളോ ഇല്ലാതിരുന്ന ഒരു കാലത്താണ് നെഹ്റു ഭരിച്ചിരുന്നത്. ഇന്ന് സാഹചര്യം ആകെപ്പാടെ മാറി. ടെലിവിഷന്‍ നെറ്റ്വര്‍ക്കുകള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍, സോഷ്യല്‍ മീഡിയ തുടങ്ങിയവയുടെ 24 മണിക്കൂറുമുള്ള കടുത്ത നിരീക്ഷണത്തിലാണ് നിലവിലെ ഭരണം കടന്നു പോകുന്നത്.

PM Modi to become India's longest-serving elected PM on June 10, surpass Nehru

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് ആര്?; എസ്‌ഐടി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

പവാറിന്റെ വഴിയോ മമത, പാര്‍ട്ടിയും ചിഹ്നവും നഷ്ടമാകുമോ?; ബംഗാളില്‍ ഋതബ്രത പ്രതിപക്ഷ നേതാവ്

എസ് ജെ സൂര്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

കേരളത്തിൽ കാസർകോടിന് മന്ത്രിയില്ല, പക്ഷേ കർണാടകത്തിലുണ്ട്!; ഡി കെ ശിവകുമാർ മന്ത്രിസഭയിൽ അംഗമായി ഉപ്പള സ്വദേശി യു ടി ഖാദർ

​ഫുൾ കളറാണല്ലോ! സുചിത്രയുടെ 60-ാം പിറന്നാൾ ആഘോഷമാക്കി മോഹൻലാലും ആന്റണി പെരുമ്പാവൂരും

SCROLL FOR NEXT