പ്രധാനമന്ത്രി നരേന്ദ്രമോദി പിടിഐ
India

ചരിത്രത്തില്‍ ആദ്യം; വനിതാ ദിനത്തില്‍ മോദിക്ക് സുരക്ഷയൊരുക്കാന്‍ വനിതാ ഉദ്യോഗസ്ഥര്‍

സുരക്ഷയ്ക്കായി 2500ഓളം വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 2,100ലധികം കോണ്‍സ്റ്റബിള്‍മാര്‍, 187 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 61 പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍, 16 ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാര്‍, അഞ്ച് എസ്പിമാര്‍, ഒരു ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ഒരു അഡീഷണല്‍ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥ എന്നിവരായിരിക്കും ഉണ്ടാകുക.

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് പ്രധാനമന്ത്രിയുടെ മുഴുവന്‍ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുന്നത് വനിതാ ഉദ്യോഗസ്ഥര്‍. ഗുജറാത്തിലെ നവസാരി ജില്ലയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലായിരിക്കും വനിതാ സംഘം സുരക്ഷ ഒരുക്കുക. രാജ്യ ചരിത്രത്തിലാദ്യമാണാണ് പ്രധാനമന്ത്രിയുടെ പരിപാടിക്ക് വനിതകള്‍ സുരക്ഷയൊരുക്കുന്നത്

'രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച് ഗുജറാത്ത് പൊലീസാണ് പ്രധാനമന്ത്രിക്കായി വനിതാ സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണിത്. നവസാരിയിലെ വാന്‍സി ബോര്‍സി ഗ്രാമത്തിലെ ഹെലിപാഡില്‍ പ്രധാനമന്ത്രി എത്തുന്നതു മുതല്‍ പരിപാടി നടക്കുന്ന സ്ഥലം വരെയുള്ള മുഴുവന്‍ സുരക്ഷാ ക്രമീകരണങ്ങളും വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യും.' - ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവി പറഞ്ഞു.

മാര്‍ച്ച് 8നു വാന്‍സി ബോര്‍സി ഗ്രാമത്തില്‍ നടക്കുന്ന 'ലക്ഷ്പതി ദീദി' സമ്മേളന'ത്തിലും അദ്ദേഹം പ്രസംഗിക്കും. സുരക്ഷയ്ക്കായി 2500ഓളം വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 2,100ലധികം കോണ്‍സ്റ്റബിള്‍മാര്‍, 187 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 61 പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍, 16 ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാര്‍, അഞ്ച് എസ്പിമാര്‍, ഒരു ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ഒരു അഡീഷണല്‍ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥ എന്നിവരായിരിക്കും ഉണ്ടാകുക. ഗുജറാത്ത് ആഭ്യന്തര സെക്രട്ടറിയായ നിപുന ടൊറവാനെ സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ടം വഹിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമ്പോ,തീപ്പൊരി മത്സരം; ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് രാജിവെച്ചു, രാഷ്ട്രീയ സമ്മര്‍ദമെന്ന് മമത ബാനര്‍ജി

ഒരേ തരത്തിലുള്ള വസ്ത്രങ്ങള്‍, വിവാഹവേദിയിൽ ഒന്നിച്ചെത്തി വിജയ്‌യും തൃഷയും; വിഡിയോ വൈറൽ

ഇറാന്‍ ആക്രമണം ചെറുക്കുന്നു, അബുദാബിയിലും ദുബൈയിലും ജാഗ്രതാ നിര്‍ദേശം

12 ലക്ഷം രൂപയുടെ മാസ്റ്റേഴ്സ് സ്കോളർഷിപ്പുമായി ബർമിങ് ഹാം യൂണിവേഴ്സിറ്റി, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രം അവസരം, മെയ് 31 നകം അപേക്ഷിക്കണം

SCROLL FOR NEXT