ഫോട്ടോ: എഎൻഐ 
India

മോദി പുടിൻ ചർച്ചക്ക് സാധ്യത; ഇന്ന് രാത്രി സംസാരിച്ചേക്കും

മോദി പുടിൻ ചർച്ചക്ക് സാധ്യത; ഇന്ന് രാത്രി സംസാരിച്ചേക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: റഷ്യ- യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ചർച്ച നടത്തും. ഇന്ന് രാത്രിയാണ് ചർച്ച നടക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡൽഹിയിൽ ചേരുന്ന ഉന്നതതല യോഗം അവസാനിച്ച ശേഷമായിരിക്കും ഇരു രാഷ്ട്ര നേതാക്കളും തമ്മിൽ സംസാരിക്കുകയെന്നും റിപ്പോർട്ടിലുണ്ട്. 

റഷ്യ- യുക്രൈൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങളും പെട്രോൾ, ക്രൂഡ് ഓയിൽ വിലക്കയറ്റം ഉൾപ്പടെയുള്ള വിഷയങ്ങളും ചർച്ച ചെയ്യുന്നുവെന്നാണ് വിവരം. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനകാര്യ മന്ത്രി നിർമല സീതാരാമൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഇവരെ കൂടാതെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളും പങ്കെടുക്കുന്നു.   '

നേരത്തേ, യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ഇന്ത്യയോട് യുക്രൈൻ അഭ്യർത്ഥിച്ചിരുന്നു. ഇന്ത്യയുടെ ഭാഗത്തു നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ വ്യക്തമാക്കി. തങ്ങൾ ഇന്ത്യയുടെ പിന്തുണ തേടുകയാണ്. ലോകത്തിലെ ഏറ്റവും കരുത്തുള്ള, ബഹുമാനിക്കപ്പെടുന്ന നേതാക്കളിൽ ഒരാളാണ്‌ നരേന്ദ്ര മോദി. ഇന്ത്യൻ പ്രധാനമന്ത്രി പുടിനുമായി സംസാരിക്കണമെന്നും യുക്രൈൻ സ്ഥാനപതി ഇഗോർ പൊലിഖ വ്യക്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാനപരമായി ഒത്തുകൂടുന്നവരെ അനധികൃതമായി തടഞ്ഞുവെക്കരുത്; മെട്രോയും ട്രെയിനുകളും സാധാരണ നിലയിൽ പ്രവർത്തിക്കണം; സുപ്രീം കോടതി

​Jantar Mantar Protest: ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കള്‍ കസ്റ്റഡിയിൽ

അഞ്ച് ഡോര്‍ എസ് യുവി; വരുന്നു ഥാര്‍ റോക്‌സിന്റെ ഫെയ്‌സ് ലിഫ്റ്റ്

'സിജെപി പ്രതിഷേധങ്ങൾക്ക് പിന്നിൽ ദേശവിരുദ്ധ ശക്തികൾ; ആളുകൾ അവരെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു'

KSRTC: സ്വിഫ്റ്റിൽ വൻ അവസരം...1040 ഒഴിവുകൾ, ഡ്രൈവർ, കണ്ടക്ടർ തസ്തിക; അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ