നരേന്ദ്ര മോദി,വിജയ്‌ 
India

'പൂര്‍ണമായി സഹകരിച്ച് നീങ്ങാം, ആശംസകള്‍...'; വിജയ്‌യെ നേരിട്ട് വിളിച്ച് മോദി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്‌യെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ്ണ സഹകരണം മോദി ഉറപ്പുനല്‍കി. പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച വിജയ്, ജനക്ഷേമത്തില്‍ കേന്ദ്രത്തിന്റെ സഹകരണം പ്രതീക്ഷിക്കുന്നതായി മറുപടി നല്‍കി.

നേരത്തെ എക്‌സ് പ്ലാറ്റ്‌ഫോമിലുടെയും വിജയ്ക്ക് മോദി ആശംസ നേര്‍ന്നിരുന്നു. വിജയ്യുടെ ഭരണകാലഘട്ടം മികച്ചതായിരിക്കട്ടെ എന്ന് ആശംസിച്ച പ്രധാനമന്ത്രി, തമിഴ്നാട്ടിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും ഉറപ്പുനല്‍കി.

പ്രധാനമന്ത്രിയുടെ ആശംസകള്‍ക്ക് വിജയ് നന്ദി രേഖപ്പെടുത്തി. ജനക്ഷേമവും സംസ്ഥാനത്തിന്റെ പുരോഗതിയുമാണ് തന്റെ സര്‍ക്കാരിന്റെ ഏക ലക്ഷ്യമെന്നും ഈ പാതയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സജീവമായ സഹകരണം പ്രതീക്ഷിക്കുന്നതായും വിജയ് മറുപടി നല്‍കി.

നേരത്തെ കോണ്‍ഗ്രസിനെ മോദി രൂക്ഷ വിമര്‍ശിച്ചിരുന്നു. അധികാരത്തിന്റെ അത്യാര്‍ത്തി കാരണം കോണ്‍ഗ്രസ്, ഡി എം കെയെ പിന്നില്‍ നിന്ന് കുത്തി, ചതിച്ചാണ് പുതിയ മേച്ചില്‍പുറം തേടിയതെന്നാണ് മോദി കര്‍ണാടകയിലെ ഒരു പരിപാടിയില്‍ പറഞ്ഞത്. സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തത്തിന് പിന്നാലെയായിരുന്നു മോദിയുടെ വിമര്‍ശനം.

PM Narendra Modi and Tamil Nadu CM Thalapathy C. Joseph Vijay spoke on the telephone

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനം; വെനസ്വേലയില്‍ വന്‍ നാശനഷ്ടം; പതിനായിരങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

പുതിയ ‘വള്ളുവനാട്’ ജില്ല വേണം, ആസ്ഥാനം പട്ടാമ്പി; നിയമസഭയിൽ ആവശ്യവുമായി മുഹമ്മദ് മുഹ്സിൻ

'മലയാളത്തില്‍ നിന്നും മറ്റൊരു രത്‌നം, ഈ മാസ്റ്റര്‍പീസ് കാണാതെ പോകരുത്'; ബാലന് കയ്യടിച്ച് ജ്യോതിക

ഗുണങ്ങള്‍ ഏറെ, നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് ആര്‍ക്കൊക്കെ എടുക്കാം, എങ്ങനെ എടുക്കാം

ഞെട്ടല്‍ മാറാതെ ദക്ഷിണ കൊറിയ; ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക ആദ്യമായി നോക്കൗട്ടില്‍