സൈന്യം തിരച്ചിൽ നടത്തുന്നു/ പിടിഐ 
India

പൂഞ്ച് ഭീകരാക്രമണം: ഒരു സൈനികനു കൂടി വീരമൃത്യു; മരണം നാലായി; ഏറ്റുമുട്ടല്‍ തുടരുന്നു

രജൗരി സെക്ടറിലെ തനമണ്ടി മേഖലയില്‍ വൈകീട്ട് 3.45 ഓടെയാണ് രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികനു കൂടി വീരമൃത്യു. ഇതോടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം നാലായി ഉയര്‍ന്നു. സൈനിക വാഹനത്തിന് നേരെ ഇന്നലെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. 

ഭീകരാക്രമണത്തില്‍ ഇന്നലെ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രജൗരി സെക്ടറിലെ തനമണ്ടി മേഖലയില്‍ വൈകീട്ട് 3.45 ഓടെയാണ് രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്.

ഇതേത്തുടര്‍ന്ന് ദേരാ കി ഗലി പ്രദേശത്ത് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT