പ്രതീകാത്മക ചിത്രം 
India

കാറിനടിയില്‍ ഉറങ്ങിയ നായ്ക്കുട്ടിയെ പുറത്തേയ്ക്ക് വലിച്ചിഴച്ചു, ഇരുമ്പ് വടി കൊണ്ട് തല്ലിക്കൊന്നു; ക്രൂരതയില്‍ കാറുടമയ്‌ക്കെതിരെ കേസ് 

മഹാരാഷ്ട്രയില്‍ കാറിന്റെ അടിയില്‍ ഉറങ്ങുകയായിരുന്ന തെരുവ് നായ്ക്കുട്ടിയെ കാറുടമ അടിച്ചുകൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കാറിന്റെ അടിയില്‍ ഉറങ്ങുകയായിരുന്ന തെരുവ് നായ്ക്കുട്ടിയെ കാറുടമ അടിച്ചുകൊന്നു. ദൃക്‌സാക്ഷികള്‍ പകര്‍ത്തിയ ക്രൂര ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, പ്രതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മുംബൈ പനവേല്‍ പ്രദേശത്താണ് സംഭവം. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ അടിയില്‍ ഉറങ്ങുകയായിരുന്നു നായ്ക്കുട്ടി. ഇതില്‍ പ്രകോപിതനായ കാറുടമ ഇരുമ്പുവടി കൊണ്ട് നായ്ക്കുട്ടിയെ ആക്രമിക്കുകയായിരുന്നു.  കാറുടമയെ സഹായിക്കാന്‍ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരനും എത്തിയതായി മൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന നല്‍കിയ  പരാതിയില്‍ പറയുന്നു.

കാറിന്റെ അടിയില്‍ നിന്ന് നായ്ക്കുട്ടിയെ വലിച്ച് പുറത്തിട്ടതിന് ശേഷമായിരുന്നു ആക്രമണം. ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് അവശനായ നായ്ക്കുട്ടി തത്ക്ഷണം ചത്തതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം അനുസരിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 മീറ്റര്‍ നീളം, 'L' ആകൃതിയിലുള്ള ഫിഷറി ബെര്‍ത്ത്, വിഴിഞ്ഞത്ത് പുതിയ ഫിഷിങ് ഹാര്‍ബര്‍

'ചെങ്കൊടി പാറിയ മണ്ണാണ്, മലപ്പുറം മതേതരവാദികളുടെ പറുദീസ'; മറുപടിയുമായി കെടി ജലീല്‍

ഇരട്ട ഗോളുമായി സാമുവല്‍ ലിനോ; ഇന്ത്യക്ക് എതിരെ ബ്രസീലിന് മിന്നും വിജയം

ബംഗളൂരിലേക്ക് വണ്ടി കയറുന്നവര്‍ ജാഗ്രതൈ...!!! "ഒരു ലക്ഷം രൂപ മാസവരുമാനമില്ലെങ്കില്‍ പാപ്പരാകും"; വീഡിയോ

'ആട്ടിന്‍കുട്ടിയെ അറുത്ത് ഭക്ഷിച്ചവര്‍ അറിയണം അതിനൊരു ഇടയന്‍ ഉണ്ടായിരുന്നു': റീല്‍സുമായി അടൂര്‍ പ്രകാശ്; 'ഇനി ബിജെപിയിലേക്കാണോ?'