Rahul Gandhi Challenges PM Modi to Open Debate on SIR, Tells Amit Shah to Convince Him (Image generated using AI for representative purpose)
India

'മോദിയെ ആശയക്കുഴപ്പത്തിലാക്കരുത്, സംവാദത്തിന് സമ്മതിപ്പിക്കൂ'; അമിത് ഷായോട് രാഹുല്‍ ഗാന്ധി

വിദേശബന്ധം സംബന്ധിച്ച ആരോപണത്തില്‍ പ്രധാനമന്ത്രി എന്തുകൊണ്ട് അപകീര്‍ത്തിക്കേസ് നല്‍കുന്നില്ലെന്നും രാഹുല്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: എസ്‌ഐആറുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തുറന്ന സംവാദം നടത്താന്‍ അദ്ദേഹത്തെ സമ്മതിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദിയെ ആശയക്കുഴപ്പത്തിലാക്കുന്നതിന് പകരം തന്നോടൊപ്പം തുറന്ന സംവാദത്തിന് അദ്ദേഹത്തെ പ്രേരിപ്പിക്കണം. ഏത് വേദിയിലും എപ്പോള്‍ വേണമെങ്കിലും സംവാദത്തിന് തയ്യാറാണെന്നും രാഹുല്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അമിത് ഷായുടെ രണ്ട് വ്യത്യസ്ത പ്രസ്താവനകള്‍ ഉള്‍പ്പെടുത്തിയ വിഡിയോയും രാഹുല്‍ എക്സില്‍ പങ്കുവെച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പാര്‍ലമെന്റില്‍ അമിത് ഷാ നടത്തിയ പ്രസ്താവനയും വ്യാഴാഴ്ച ഹരിയാനയിലെ കര്‍ണാലില്‍ നടത്തിയ പ്രസംഗവും രാഹുല്‍ വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്ഐആര്‍ വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ച ചെയ്യാനാകില്ലെന്നായിരുന്നു കഴിഞ്ഞ ഡിസംബറില്‍ ഷാ പറഞ്ഞത്. എന്നാല്‍, എസ്ഐആര്‍ ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് വ്യാഴാഴ്ച അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി മോദിയുമായി തുറന്ന സംവാദം നടത്തണമെന്ന ആവശ്യം രാഹുല്‍ നേരത്തെയും ഉന്നയിച്ചിരുന്നു. അദാനിയുടെ എന്‍ഡിടിവിയില്‍ സംവാദം നടത്താമെന്നും വേദിയും വിധികര്‍ത്താവിനെയും പ്രധാനമന്ത്രിക്ക് തീരുമാനിക്കാമെന്നും രാഹുല്‍ പറഞ്ഞിരുന്നു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെയും വിധികര്‍ത്താവായി പരിഗണിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അഞ്ച് മിനിറ്റിനുള്ളില്‍ നരേന്ദ്ര മോദി രാജ്യദ്രോഹിയാണെന്ന് തെളിയിക്കാമെന്നായിരുന്നു രാഹുലിന്റെ വെല്ലുവിളി. വോട്ട് മോഷണവുമായി ബന്ധപ്പെട്ട് രാജ്യം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നേരിട്ട് മറുപടി നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, രാഹുലിന്റെ വെല്ലുവിളിയെ ബിജെപി നേതാക്കള്‍ പരിഹസിച്ചു. സംവാദത്തിന് വേദി തീരുമാനിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റ് തന്നെ ചര്‍ച്ചയ്ക്കുള്ള വേദിയാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രതികരിച്ചു. ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും പെരുമാറണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ചയും പ്രധാനമന്ത്രി മോദിയെ തുറന്ന സംവാദത്തിന് രാഹുല്‍ വെല്ലുവിളിച്ചിരുന്നു. പ്രതിപക്ഷം രാജ്യവിരുദ്ധരാണെന്ന ആരോപണത്തില്‍ മോദിയുമായി നേരിട്ട് സംവദിക്കണമെന്നായിരുന്നു ആവശ്യം. വിദേശബന്ധങ്ങള്‍ സംബന്ധിച്ച തന്റെ ആരോപണത്തില്‍ പ്രധാനമന്ത്രി എന്തുകൊണ്ട് അപകീര്‍ത്തിക്കേസ് നല്‍കുന്നില്ലെന്നും രാഹുല്‍ ചോദിച്ചിരുന്നു.

Rahul Gandhi Challenges PM Modi to Open Debate on SIR, Tells Amit Shah to Convince Him

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിബിഎസ്ഇ 10, 12 ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍; ഡേറ്റ് ഷീറ്റ് പുറത്ത്

എസ്ഐആറിൽ ഒഴിവാക്കിയവർക്ക് പേര് ചേർക്കാൻ ഒരവസരം കൂടി; 7 സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് അവസരം

ദീപാവലിക്ക് മുന്‍പേ ഡല്‍ഹിയില്‍ വിഷപ്പുക; ആശുപത്രികളില്‍ രോഗികള്‍ കൂടി, നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

വർക്കലയിൽ 5 സ്പാകൾ പൂട്ടിച്ചു, ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യത്തിന് 5 പേർ അറസ്റ്റിൽ‌

'സർക്കാർ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചാലേ ഉത്തരവാദിത്തം ഉണ്ടാകൂ : ജസ്റ്റിസ് ബി വി നാ​ഗരത്ന