രാഹുല്‍ഗാന്ധി/  പിടിഐ ഫയല്‍
India

പാര്‍ട്ടി പരിപാടിയില്‍ വൈകി എത്തി; പരിശീലകനില്‍ നിന്ന് ശിക്ഷയേറ്റുവാങ്ങി രാഹുല്‍ഗാന്ധി

മധ്യപ്രദേശിലെ സംഘടനാ സംവിധാനം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശീലന പരിപാടിക്കിടെയാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിശീലന പരിപാടിയില്‍ വൈകി എത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കടുത്ത ശിക്ഷ. 10 പുഷ് അപ്പാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവിന് എടുക്കേണ്ടി വന്നത്. ഇതോടെ വൈകിയെത്തിയ ജില്ലാ അധ്യക്ഷന്മാരും പുഷ്അപ്പ് ചലഞ്ചിന്റെ ഭാഗമായി. മധ്യപ്രദേശിലെ സംഘടനാ സംവിധാനം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശീലന പരിപാടിക്കിടെയാണ് സംഭവം.

ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി പരിപാടിക്കെത്തിയത്. പരിശീലന പരിപാടിയില്‍ വൈകി വരുന്നവര്‍ക്ക് ശിക്ഷാ നടപടിയുണ്ടെന്ന് പരിശീലനത്തിന്റെ ചുമതലക്കാരനായ സച്ചിന്‍ റാവു രാഹുല്‍ ഗാന്ധിയോട് പറഞ്ഞു.

ഇതോടെ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ച രാഹുല്‍, സച്ചിന്‍ റാവുവിന്റെ നിര്‍ദേശ പ്രകാരം 10 പുഷ് അപ്പ് എടുക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി തന്റെ സ്ഥിരം വേഷമായ വെള്ള ടീഷര്‍ട്ടും പാന്റ്‌സുമായിരുന്നു ധരിച്ചിരുന്നത്. രാഹുലിനൊപ്പം വൈകിയെത്തിയ ജില്ലാ അധ്യക്ഷന്മാരും പുഷ് അപ്പ് എടുത്തു.

Rahul Gandhi Turns Up Late At Congress Training, Punished With 10 Push-Ups

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎസ് പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പലില്‍ 3 ഇന്ത്യക്കാര്‍, ആകെ 28 ജീവനക്കാര്‍

കിടക്കയില്‍ മൂത്രം ഒഴിച്ചതിന് അഞ്ചു വയസ്സുകാരിയെ ചട്ടുകം വച്ചു പൊള്ളിച്ചു; രണ്ടാനമ്മ അറസ്റ്റില്‍

സിവി ആനന്ദബോസിന് വധഭീഷണി; തെരഞ്ഞെടുപ്പ് ഒരുക്കത്തിനായി എല്‍ഡിഎഫ് യോഗം ഇന്ന്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുംബൈയും ബംഗളൂരുവും നേര്‍ക്ക് നേര്‍; വനിതാ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

'സ്‌ഫോടനത്തിലൂടെ ഇല്ലാതാക്കും'; ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിന് വധഭീഷണി;സുരക്ഷ വര്‍ധിപ്പിച്ചു

SCROLL FOR NEXT