രാഹുല്‍​ഗാന്ധിയും കെസി വേണു​ഗോപാലും/ പിടിഐ 
India

രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസത്തിലേക്ക്; വൈകീട്ട് നാഗാലാന്‍ഡില്‍

നാഗാലാന്‍ഡിലെ കുസാമ ഗ്രൗണ്ടിലാണ് രാഹുലും സംഘവും രാത്രി ചെലവഴിക്കുക

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസത്തിലേക്ക്. രാവിലെ മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റില്‍ നിന്നാണ് ഇന്നത്തെ യാത്ര തുടങ്ങുക. ബസില്‍ യാത്ര ചെയ്യുന്ന രാഹുല്‍ ഗാന്ധി ആറു കിലോമീറ്ററോളം പദയാത്ര നടത്തും. 

കാങ് പോങ്പിയിലും സേനാപതിയിലും രാഹുല്‍ ജനങ്ങളെ അഭിസംബോധന ചെയ്യും. വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളുമായി ചര്‍ച്ച നടത്തും. വൈകീട്ട് മാവോ ഗേറ്റില്‍ യാത്ര അവസാനിപ്പിക്കും.

നാഗാലാന്‍ഡിലെ കുസാമ ഗ്രൗണ്ടിലാണ് രാഹുലും സംഘവും രാത്രി ചെലവഴിക്കുക. മണിപ്പൂരില്‍ ഒരു ദിവസം മാത്രമാണ് യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ നിന്നും വിമാനം പുറപ്പെടാന്‍ വൈകിയതിനാല്‍ ആരംഭിക്കാന്‍ വൈകിയതാണ് യാത്ര നീളാന്‍ ഇടയാക്കിയത്. 

മണിപ്പൂരിലെ കലാപത്തില്‍ ഇരയായ കുട്ടികളോടൊപ്പം ആണ് രാഹുല്‍ ഗാന്ധി ഇന്നലെ ബസ്സില്‍ സഞ്ചരിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനെ അനുഗമിക്കുന്നുണ്ട്. നാഗാലാന്‍ഡില്‍ രണ്ട് ദിവസമാണ് രാഹുല്‍ പര്യടനം നടത്തുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT