അശോക് ഗെഹലോട്ട് / ഫയല്‍ ചിത്രം 
India

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കോവിഡ് 

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കോവിഡ് 

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് വൈറസ് ബാധ കണ്ടെത്തിയിരുന്നു. പിന്നാലെ അദ്ദേഹവും നീരീക്ഷണത്തില്‍ കഴിയുകയായിരുന്നു. 

പരിശോധനാ ഫലം പോസിറ്റീവായ കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. 'ഇന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ എന്റെ ഫലം പോസിറ്റീവ് ആണ്. രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. മറ്റ് കുഴപ്പങ്ങളുമില്ല. സുഖമായി തന്നെ ഇരിക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ക്വാറന്റൈനില്‍ തുടരും'- കോവിഡ് പോസിറ്റീവായ കാര്യം പറഞ്ഞുള്ള ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കി. 

69കാരനായ ഗെഹ്‌ലോട്ടിന്റെ ഭാര്യ സുനിത ഗെഹ്‌ലോട്ടിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് അശോക് ഗെഹ്‌ലോട്ടും അസുഖബാധിതനായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍