വീഡിയോ ദൃശ്യം 
India

പശുവുമായി എംഎല്‍എ നിയമസഭയില്‍; വാര്‍ത്താ സമ്മേളനത്തിനിടെ കയര്‍ പൊട്ടിച്ച് ഓടി; വീഡിയോ

പശുവുമായി എത്തിയ എംഎല്‍എ മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെ കയര്‍ പൊട്ടിച്ച് പശു ഓടുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: പശുക്കളുടെ ചര്‍മ്മ രോഗങ്ങളെ കുറിച്ചുള്ള ചര്‍ച്ചയ്ക്കായി എംഎല്‍എ നിയമസഭയില്‍ എത്തിയത് പശുവുമായി. രാജസ്ഥാനിലെ പുഷ്‌കര്‍ നിയമസഭാ മണ്ഡലത്തിലെ ബിജെപി എംഎല്‍എ സുരേഷ് സിങ്ങ് റാവത്താണ് പശുവുമായി നിയമസഭാ വളപ്പിലെത്തിയത്. ചര്‍മ്മരോഗത്തെ തുടര്‍ന്ന് നിരവധി പശുക്കള്‍ ചത്തിട്ടും സര്‍ക്കാരിന്റെ ശ്രദ്ധയുണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു എംഎല്‍എയുടെ നടപടി.

പശുവുമായി എത്തിയ എംഎല്‍എ മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെ കയര്‍ പൊട്ടിച്ച് പശു ഓടുകയായിരുന്നു. എംഎല്‍എയ്ക്ക് ഒപ്പമുണ്ടായിരുന്ന ആളുകള്‍ പശുവിനെ പിടിക്കാന്‍ നെട്ടോട്ടമോടിയെങ്കിലും ഫലമുണ്ടായില്ല.

പശു കയര്‍ പൊട്ടിച്ച് ഓടിയതിന് കാരണം കോണ്‍ഗ്രസ് ആണെന്ന് എംഎല്‍എ ആരോപിച്ചു. ഗോ മാതാവിന് പോലും സര്‍ക്കാരിനോട് ദേഷ്യമാണ്. രോഗം ബാധിച്ച പശുക്കളുടെ സംരക്ഷണത്തിന് മരുന്നുകളും വാക്‌സിനുകളും ഏര്‍പ്പെടുത്തണമെന്ന് എംഎല്‍എ പറഞ്ഞു. പശുക്കളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്യാത്ത സാഹചര്യത്തിലാണ് പശുവിനെയുമായി നിയമസഭയിലേക്ക് എത്തിയതെന്നും ക്ഷക്കണക്കിന് പശുക്കളെ കൊന്നൊടുക്കിയവരാണ് കോണ്‍ഗ്രസെന്നും എംഎല്‍എ ആരോപിച്ചു.

ചര്‍മ്മരോഗത്തെ തുടര്‍ന്ന് പശുക്കള്‍ മരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗേലോട്ട് പറഞ്ഞു. രോഗത്തില്‍ നിന്ന് പശുക്കളെ രക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. പ്രതിരോധ കുത്തിവയ്പുകളും മരുന്നുകളും കേന്ദ്രം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT