പ്രതീകാത്മക ചിത്രം 
India

മകളെ കൊന്നു, മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു; അമ്മയും കാമുകനും അറസ്റ്റില്‍ 

രാജസ്ഥാനില്‍ മൂന്ന് വയസുകാരിയുടെ കൊലപാതകത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ മൂന്ന് വയസുകാരിയുടെ കൊലപാതകത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ശ്രീഗംഗാനഗര്‍ ജില്ലയില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. സുനിതയും സുനിതയുടെ കാമുകന്‍ സണ്ണിയുമാണ് അറസ്റ്റിലായത്. മകള്‍ മൂന്ന് വയസുകാരി കിരണിനെയാണ് സുനിത കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. സണ്ണിയുടെ സഹായത്തോടെ ബെഡ്ഷീറ്റ് കൊണ്ട് മൃതദേഹം പൊതിഞ്ഞു. തുടര്‍ന്ന് ശ്രീഗംഗാനഗര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഇരുവരും പോകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ട്രെയിനില്‍ കയറിയ ഇരുവരും ആരും കാണാതെ മൃതദേഹം വലിച്ചെറിയുന്നതിന് അവസരം കാത്തുനിന്നു. പാലത്തില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് മൃതദേഹം കനാല്‍ ലക്ഷ്യമാക്കി വലിച്ചെറിഞ്ഞു. എന്നാല്‍ കനാലില്‍ വീഴാതെ മൃതദേഹം ട്രാക്കിലാണ് വീണത്. 

സുനിതയ്ക്ക് അഞ്ചുകുട്ടികളാണ് ഉള്ളത്. ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുന്ന സുനിത കഴിഞ്ഞ കുറെ നാളുകളായി സണ്ണിയ്‌ക്കൊപ്പമാണ് കഴിയുന്നത്. സുനിതയുടെ രണ്ടു പെണ്‍കുട്ടികളും ഇവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. 

ട്രാക്കില്‍ നിന്ന് വീണ്ടെടുത്ത പെണ്‍കുട്ടിയുടെ മൃതദേഹത്തെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് സുനിതയിലേക്ക് അന്വേഷണം എത്തിയത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ സുനിത കുറ്റസമ്മതം നടത്തിയതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT