India

സഹോദരന്റെ അനുഗ്രഹം തേടി സൂപ്പര്‍ സ്റ്റാര്‍ ; രാഷ്ട്രീയ കുതിപ്പിനൊരുങ്ങി രജനി

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് താരം പ്രഖ്യാപിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് പ്രഖ്യാപിച്ച സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അനുഗ്രഹം തേടി സഹോദരന്റെ വീട്ടിലെത്തി. സഹോദരന്‍ സത്യനാരായണയുടെ ബംഗലൂരുവിലെ വസതിയിലെത്തിയാണ് രജനി അനുഗ്രഹം തേടിയത്. 

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് താരം പ്രഖ്യാപിച്ചത്. ഡിസംബര്‍ 31 ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ജനുവരിയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സൂപ്പര്‍ താരം അറിയിച്ചത്. 

തമിഴ്‌നാട്ടില്‍ അധികാരം പിടിക്കുമെന്നും, സത്യസന്ധവും സംശുദ്ധവുമായ ഭരണം കാഴ്ചവെക്കുമെന്നും രജനീകാന്ത് പ്രസ്താവിച്ചിരുന്നു. രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് രജനി ആരാധക സംഘടനയുമായി ചര്‍ച്ച നടത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം