രത്തന്‍ ടാറ്റ ഫയൽ
India

രത്തന്‍ ടാറ്റയുടെ ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

മുംബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയിലാണെന്നാണ് അദ്ദേഹവുമായി നേരിട്ട് ബന്ധമുള്ള വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ രത്തന്‍ടാറ്റയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയിലാണെന്നാണ് അദ്ദേഹവുമായി നേരിട്ട് ബന്ധമുള്ള വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

രണ്ട് ദിവസം മുമ്പും രത്തന്‍ ടാറ്റ ആശുപത്രിയിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പതിവ് ചെക്കപ്പുകള്‍ക്കാണ് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് തിങ്കളാഴ്ച രത്തന്‍ ടാറ്റ എക്‌സില്‍ കുറിപ്പുമായി രംഗത്ത് വന്നു.

തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നായിരുന്നു അദ്ദേഹം കുറിച്ചത്. തന്നെക്കുറിച്ച് ചിന്തിച്ചതില്‍ നന്ദിയെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT