കണ്ടെടുത്ത ആയുധങ്ങൾ  എക്സ്
India

സെക്കന്തരാബാദ് സൈനിക കേന്ദ്രത്തിലെ കവര്‍ച്ച: മുന്‍ ഹവില്‍ദാര്‍ പിടിയില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

സെക്കന്തരാബാദിലെ മദ്രാസ് റെജിമെന്റിന്റെ കേന്ദ്രത്തില്‍ നിന്നാണ് കഴിഞ്ഞ മാസം 31 ന് ആയുധങ്ങള്‍ കളവു പോയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: ഹൈദരാബാദിലെ സൈനിക കേന്ദ്രത്തില്‍ നിന്നും ആയുധങ്ങള്‍ കളവു പോയ സംഭവത്തില്‍ പ്രതി പിടിയില്‍. അടുത്തിടെ സേനയില്‍ നിന്നും പുറത്താക്കിയ ഹവില്‍ദാറായിരുന്ന ഉപ്പുത്തൊല്ല മല്ലേഷ് ആണ് പിടിയിലായത്. രാജ്യത്തെ ഞെട്ടിച്ച സംഭവത്തില്‍, മോഷണം പോയ ആയുധങ്ങളെല്ലാം കണ്ടെടുത്തതായി തെലങ്കാന പൊലീസ് അറിയിച്ചു.

സെക്കന്തരാബാദിലെ മദ്രാസ് റെജിമെന്റിന്റെ കേന്ദ്രത്തില്‍ നിന്നാണ് കഴിഞ്ഞ മാസം 31 ന് ആയുധങ്ങള്‍ കളവു പോയത്. തുടര്‍ന്ന് അധികൃതര്‍ ഹൈദരാബാദിലെ ബൊല്ലാരാം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ചയുടെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന ആളെയും ആയുധങ്ങളും പിടിച്ചെടുത്തത്.

നാല് എകെ 203 റൈഫിളുകള്‍, ആറ് 9 എംഎം പിസ്റ്റളുകള്‍, ഒരു ഇന്‍സാസ് റൈഫിള്‍, നൈറ്റ് വിഷന്‍ ബൈനോക്കുലര്‍, തിരകള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവയാണ് മോഷണം പോയത്. കവര്‍ച്ച ചെയ്യപ്പെട്ട ആയുധങ്ങള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സൈനിക കേന്ദ്രങ്ങളുമായി അടുത്തു പരിചയമുള്ള ആരെങ്കിലും ആയിരിക്കും കവര്‍ച്ചയ്ക്ക് പിന്നിലെന്ന സംശയത്തിലായിരുന്നു അന്വേഷണ സംഘം. സംശയം തോന്നി കസ്റ്റഡിയിലെടുത്ത മല്ലേഷിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഡിജിറ്റല്‍ റെക്കോര്‍ഡുകളെല്ലാം ഡിലീറ്റ് ചെയ്തതായി കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. മോഷ്ടിച്ച ആയുധങ്ങള്‍ ദൂരെയുള്ള ഗ്രാമത്തില്‍ ഒരു ക്ഷേത്രത്തിന് സമീപത്താണ് ഒളിപ്പിച്ചിരുന്നത്. സേനയില്‍ നിന്നും നിര്‍ബന്ധപൂര്‍വം ഒഴിവാക്കിയതില്‍ ഇയാള്‍ക്ക് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരോട് വൈരാഗ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആയുധങ്ങള്‍ ഏതെങ്കിലും വിധ്വംസക ശക്തികള്‍ക്ക് വേണ്ടിയാണോ കടത്തിയതെന്നത് അടക്കം പരിശോധിക്കുന്നതായി പൊലീസ് സൂചിപ്പിച്ചു.

Robbery at Secunderabad military station: Former Havildar arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

മന്ത്‌ലി ഇന്‍കം സ്‌കീമില്‍ 15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം എത്ര കിട്ടും?; ആര്‍ഡിയില്‍ നിക്ഷേപിച്ചാല്‍ ഡബിള്‍ ബെനഫിറ്റ്

പൊൻകുന്നത്ത് കള്ളുഷാപ്പിൽ മോഷണം; ഭിത്തിയുടെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പികൾ 'തൂക്കി'

ലെവല്‍ 2 അഡാസ്, പുതിയ എന്‍ജിന്‍; മാരുതി ഫ്രോങ്ക്‌സിന്റെ ഫെയ്‌സ് ലിഫ്റ്റ് വരുന്നു, അറിയാം ഫീച്ചറുകള്‍

'ഓമിയെ കാണാന്‍ പറയത്തക്ക ഭംഗിയൊന്നും ഇല്ല'; കുഞ്ഞിനെ അവഹേളിച്ച് കമന്റ്; മറുപടിയുമായി ദിയ കൃഷ്ണ