vigilance Raid X
India

വിജിലന്‍സ് വരുന്നത് കണ്ടു, 500ന്‍റെ നോട്ടുകെട്ടുകള്‍ ജനാലയിലൂടെ എറിഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരന്‍, വിഡിയോ

ഏകദേശം 2.1 കോടി രൂപയാണ് വിജിലന്‍സ് കണ്ടെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ്(vigilance Raid) റെയ്ഡിനെത്തുന്നത് കണ്ട് ഫ്‌ലാറ്റിലെ ജനാലയിലൂടെ നോട്ടുകെട്ടുകള്‍ പുറത്തേക്കെറിഞ്ഞ് സര്‍ക്കാര്‍ എന്‍ജിനീയര്‍. ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവം. പരിശോധനയില്‍ സംസ്ഥാന ഗ്രാമവികസന വകുപ്പിലെ ചീഫ് എഞ്ചിനീയറായ ബൈകുന്ത നാഥ് സാരംഗിയുടെ പക്കല്‍ നിന്ന് കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപയാണ് വിജിലന്‍സ് പിടിച്ചെടുത്തത്.

ഒഡീഷയിലെ അംഗുല്‍, ഭുവനേശ്വര്‍, പിപിലി (പുരി) എന്നിവിടങ്ങളിലെ ഏഴ് സ്ഥലങ്ങളില്‍ ഒരേസമയം നടത്തിയ റെയ്ഡുകളില്‍ ഏകദേശം 2.1 കോടി രൂപയാണ് വിജിലന്‍സ് കണ്ടെടുത്തത്. ഇയാളുടെ ഭുവനേശ്വറിലെ ഫ്‌ലാറ്റില്‍ നിന്ന് ഒരു കോടി രൂപയും അംഗുലിലെ വസതിയില്‍ നിന്ന് 1.1 കോടി രൂപയും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

റെയ്ഡിനായി ഉദ്യോഗസ്ഥര്‍ ഫ്‌ലാറ്റിലേക്ക് എത്തുന്നത് കണ്ട സാരംഗി 500ന്റെ നോട്ടുകെട്ടുകള്‍ ജനാലയിലുടെ പുറത്തേക്ക് എറിയുകയായിരുന്നു. പിന്നീട് സാക്ഷികളുടെ സാന്നിധ്യത്തിലാണ് പണം വിജിലന്‍സ് കണ്ടെടുത്തത്. സാരംഗിയുടെ അംഗുലിലെ കുടുംബ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും ഭുവനേശ്വറിലെ ആര്‍ഡി പ്ലാനിങ് ആന്‍ഡ് റോഡിലെ ഓഫീസ് ചേംബറിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ബൈകുന്ത നാഥ് സാരംഗിയുടേതല്ലാത്ത സ്രോതസുകളില്‍ നിന്ന് അനധികൃതമായി വരുമാനം എത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം പരിശോധനയ്‌ക്കെത്തിയത്. 26 പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. സംഘത്തില്‍ എട്ട് ഡിഎസ്പിമാര്‍, 12 ഇന്‍സ്‌പെക്ടര്‍മാര്‍, ആറ് എഎസ്‌ഐമാരും ഉണ്ടായിരുന്നു.

370-ാം അനുച്ഛേദം റദ്ദാക്കിയത് കശ്മീരില്‍ അഭിവൃദ്ധിയുണ്ടാക്കി, വിഘടനവാദം അവസാനിപ്പിച്ചു; കേന്ദ്രത്തെ അനുകൂലിച്ച് സല്‍മാന്‍ ഖുര്‍ഷിദ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും