വിശാഖപട്ടണം: അടുത്തയാഴ്ച വിശാഖപട്ടണത്ത് നടക്കാനിരിക്കുന്ന വാര്‍ഷിക ഏകോപന യോഗത്തില്‍ ബിജെപി ഉള്‍പ്പെടെയുള്ള 32 ആര്‍എസ്എസ് അനുബന്ധ സംഘടനകളിലെ ഉന്നത നേതാക്കള്‍ പങ്കെടുക്കും. നിലവിലെ സാമൂഹിക വിഷയങ്ങള്‍ക്കൊപ്പം യുവതലമുറയായ ജെന്‍സികള്‍ നേരിടുന്ന പ്രശ്‌നങ്ങളും യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാകും.
വിശാഖപട്ടണത്തെ ഗുഡിലോവയില്‍ ഓഗസ്റ്റ് 19നാണ് മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന യോഗം ആരംഭിക്കുന്നത്. ഓഗസ്റ്റ് 21ന് സമാപിക്കുന്ന യോഗത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാലെ എന്നിവര്‍ യോഗം നയിക്കും.
എല്ലാ സംഘടനകളും തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരങ്ങള്‍ പങ്കുവെക്കുകയും വിവിധ വിഷയങ്ങളില്‍ തങ്ങളുടെ നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുകയും ചെയ്യുമെന്ന് ആര്‍എസ്എസ് ദേശീയ മാധ്യമ വിഭാഗം തലവന്‍ സുനില്‍ അംബേക്കര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ജനസംഖ്യാ അസന്തുലിതാവസ്ഥ, ലഹരിവിമുക്ത ഭാരതം (നശാ മുക്തി), യുവജനങ്ങളില്‍ അവബോധം സൃഷ്ടിക്കല്‍, പഞ്ച പരിവര്‍ത്തനം നടപ്പിലാക്കല്‍, ഭാരതീയ വികസന സങ്കല്‍പ്പം തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. ബിജെപി ഉള്‍പ്പെടെയുള്ള 32 സംഘടനകളിലെയും ദേശീയ അധ്യക്ഷന്മാരും സംഘടനാ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates