അശ്വജിത് ഗെയ്ക്‌വാദ്, പ്രിയ സിങ്/ 
India

കാലിലൂടെ കാര്‍ കയറ്റി, എല്ലുകള്‍ക്ക് പൊട്ടല്‍; ഉന്നത ഉദ്യോഗസ്ഥന്റെ മകനെതിരെ യുവതിയുടെ പരാതിയില്‍ അന്വേഷണം

സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ കൂടുതല്‍ ആരോപണങ്ങളുമായി പ്രിയസിങ് രംഗത്തുവന്നു

സമകാലിക മലയാളം ഡെസ്ക്


മുംബൈ: മഹാരാഷ്ട്രയിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകന്‍ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന യുവതിയുടെ ആരോപണത്തില്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 323 (സ്വമേധയാ പരിക്കേല്‍പ്പിക്കല്‍), 279 (അശ്രദ്ധമായി വാഹനമോടിക്കുക), തുടങ്ങിയ വകുപ്പുകള്‍ പ്രകാരം അശ്വജിത് ഗെയ്ക്‌വാദിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ കേസെടുത്തതായി താനെ പൊലീസ് കമ്മീഷണര്‍ ജയ് ജീത് സിംഗ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്ര റോഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എം.ഡി.യായ അനില്‍ ഗെയ്ക്‌വാദിന്റെ മകന്‍ അശ്വജിത് ഗെയ്ക്‌വാദിനെതിരെയാണ് പ്രിയാ സിങ് എന്ന യുവതി രംഗത്തുവന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കൂടുതല്‍ ആരോപണങ്ങളുമായി പ്രിയാസിങ് രംഗത്തുവന്നത്
ക്രൂരമായി മര്‍ദിച്ചെന്നും കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചെന്നുമുള്ള പ്രിയസിങ്ങിന്റെ ആരോപണം അശ്വജിത് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ ആരോപണവുമായി കാമുകി എന്ന് അവകാശപ്പെടുന്ന പ്രിയാസിങ്ങ് വീണ്ടുമെത്തിയത്. 

അശ്വജിത് വിവാഹിതനാണെന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നും ഇക്കാര്യം മറച്ചുവെച്ചാണ് ഇയാള്‍ അടുപ്പം സ്ഥാപിച്ചതെന്നും പ്രിയാ സിങ് വെളിപ്പെടുത്തി. ഏറെനാളായി തങ്ങള്‍ പ്രണയത്തിലാണെന്നും പ്രിയാ സിങ് പറഞ്ഞു. 

വിവാഹിതനാണെന്ന കാര്യം അറിഞ്ഞപ്പോഴും കള്ളം പറഞ്ഞ് അശ്വജിത് തന്നെ കബളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അയാളോട് സംസാരിക്കാന്‍ ശ്രമിച്ചു. പക്ഷേ, അയാള്‍ ആക്രമിച്ചു. തുടര്‍ന്ന് പരസ്പരം തര്‍ക്കമുണ്ടായെന്നും പ്രിയ സിങ് പറഞ്ഞു. സംഭവത്തില്‍ വലതുകാലിലെ മൂന്ന് എല്ലുകള്‍ക്കാണ് പൊട്ടലുണ്ടായത്. ഇതിന് ശസ്ത്രക്രിയ നടത്തി. തോള്‍ മുതല്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. ശരീരം അനക്കാന്‍പോലും കഴിയാത്ത അവസ്ഥയിലായെന്നുമാണ് പ്രിയാസിങ്ങിന്റെ ആരോപണം. അതേസമയം യുവതിടെ വെളിപ്പെടുത്തല്‍ പണം തട്ടാനുള്ള ശ്രമമാണെന്നും ആരോപണങ്ങള്‍ നിഷേധിക്കുന്നതായും അശ്വജിത്ത് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട്ട് രമേഷ് പിഷാരടി, വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സുരേഷ് മലമ്പുഴയില്‍; കോൺ​ഗ്രസിന്റെ ആ​ദ്യ ​ഘട്ട പട്ടികയിൽ 55 പേർ

'ഇറാൻ ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല, ഈ യുദ്ധം അം​ഗീകരിക്കാൻ കഴിയില്ല'; ട്രംപിന് കനത്ത തിരിച്ചടി; യുഎസ് ഭീകരവിരുദ്ധ വിഭാ​ഗം മേധാവി രാജിവച്ചു

നിരവധി ഓഫറുകൾ ലഭിക്കുന്ന മെമ്പർഷിപ്പ് ഇപ്പോൾ സൗജന്യമായി നേടാം, ആർക്കൊക്കെ അപേക്ഷിക്കാം,ആനുകൂല്യങ്ങൾ എന്തൊക്കെ; യുഎഇ ഫസ സൗജന്യ മെമ്പർഷിപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം

മുള്ളൻ പന്നിയെ അടിച്ചു കൊന്നു; സിപിഎം നേതാവിന്റെ ജാമ്യാപേക്ഷ തള്ളി

കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട പട്ടികയില്‍ 55 പേര്‍, തര്‍ക്കമണ്ഡലങ്ങള്‍ ഒഴിച്ചിട്ടു, ഡോക്ടര്‍ വന്ദന ദാസ് കൊലപാതകത്തില്‍ പ്രതി സന്ദീപ് കുറ്റക്കാരന്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT