പ്രതീകാത്മക ചിത്രം 
India

പാമോയില്‍ ഉപയോഗിച്ച് പാല്‍ ഉണ്ടാക്കി വില്‍പ്പന; പ്രിന്‍സിപ്പലായി വിരമിച്ച കെമിസ്ട്രി അധ്യാപകന്റെ വന്‍ തട്ടിപ്പ്; ഞെട്ടി നാട്ടുകാര്‍

പാമോയില്‍ ഉപയോഗിച്ച് പാല്‍ ഉണ്ടാക്കി വില്‍പ്പന; പ്രിന്‍സിപ്പലായി വിരമിച്ച കെമിസ്ട്രി അധ്യാപകന്റെ വന്‍ തട്ടിപ്പ്; ഞെട്ടി നാട്ടുകാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് കൃത്രിമമായി പാലുണ്ടാക്കി വില്‍പ്പന നടത്തി അധ്യാപകന്റെ വന്‍ തട്ടിപ്പ്. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പ്രിന്‍സിപ്പലായി വിരമിച്ച 65 വയസുള്ള ദീന്‍ദയാല്‍ ശര്‍മ എന്നയാളാണ് തട്ടിപ്പിന്റെ സൂത്രധാരന്‍. മധ്യപ്രദേശിലെ മൊറെന ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കള്ളി വെളിച്ചതായതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു. തട്ടിപ്പ് പുറത്ത് വന്നതോടെ നാട്ടുകാര്‍ മുഴുവന്‍ അമ്പരന്ന് പോയി. 

മൊറെന ജില്ലയിലെ ഖദിയഹാര്‍ ഗ്രാമത്തിലാണ് ഇയാള്‍ താമസിക്കുന്നത്. കെമിസ്ട്രി അധ്യാപകനായിരുന്ന ഇയാള്‍ രാസപദാര്‍ഥങ്ങളും പാമോയിലും ഉപയോഗിച്ചാണ് കൃത്രിമമായി പാല്‍ നിര്‍മിച്ച് വില്‍പ്പന നടത്തിയത്. നിരവധി വകുപ്പുകള്‍ ചേര്‍ത്ത് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 

പൊലീസ്, ജില്ലാ ഭരണാധികാരികള്‍, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായി എത്തി ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പാല്‍ നിര്‍മാണത്തിനായുള്ള നിരവധി വസ്തുക്കള്‍ പിടിച്ചെടുത്തു. കൃത്രിമമായി നിര്‍മിച്ച 200 ലിറ്ററോളം പാലും പരിശോധനയില്‍ കണ്ടെത്തി. എട്ട് കിലോ പാമോയില്‍, പത്ത് കിലോ മല്‍റ്റോഡെക്‌സ്ട്രിന്‍ പൊടി എന്നിവയും കണ്ടെത്തി. പാല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 

15 വര്‍ഷത്തോളം ഖദിയഹാറിലെ സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെമിസ്ട്രി അധ്യാപകനും പിന്നീട് പ്രിന്‍സിപ്പലുമായ വ്യക്തിയാണ് ദീന്‍ദയാല്‍ ശര്‍മ. സ്‌കൂളിലെ വിജയ ശതമാനം 17ല്‍ നിന്ന് 70 വരെയെത്തിക്കാന്‍ പ്രിന്‍സിപ്പലായിരുന്ന ശര്‍മയ്ക്ക് സാധിച്ചിരുന്നു. ഇത്തരമൊരു തട്ടിപ്പ് കേസില്‍ ശര്‍മ കുടുങ്ങുമെന്ന് ഒരിക്കല്‍ പോലും പ്രതീക്ഷിച്ചില്ല. ഈ വാര്‍ത്ത അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതായി മാറി നാട്ടുകാരനും സാമൂഹിക പ്രവര്‍ത്തകനും ദീന്‍ദയാല്‍ ശര്‍മയുടെ ശിഷ്യരിലൊരാളുമായ ജയന്ത് തോമര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്

ഉയര്‍ന്ന മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് നാളെ വിപണിയില്‍ എത്തും

'അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി, എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല'; ആരാധകരെക്കുറിച്ച് രജനികാന്ത്

മുഖത്ത് കല്ലുകൊണ്ടിടിച്ചു, മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു; 18-കാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി