ഗൗതം അദാനി/ഫയല്‍ 
India

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: ഹര്‍ജികള്‍ നാളെ സുപ്രീം കോടതിയില്‍

വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് സമിതിയെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന് എതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് സമിതിയെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഹര്‍ജി സമര്‍പ്പിച്ച അഡ്വക്കേറ്റ് വിശാല്‍ തിവാരി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനു മുമ്പാകെ ഹര്‍ജി മെന്‍ഷന്‍ ചെയ്തു. തുടര്‍ന്നു നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു.

ഇതേ വിഷയത്തിലുള്ള മറ്റൊരു ഹര്‍ജി നാളെ പരിഗണനയ്ക്കു വരുന്നുണ്ടെന്ന് വിശാല്‍ തിവാരി അറിയിച്ചു. അതിനൊപ്പം തന്റെ ഹര്‍ജി കൂടി പരിഗണിക്കണം എന്ന അദ്ദേഹത്തിന്റെ ആവശ്യം ബെഞ്ച് അനുവദിച്ചു. 

അദാനി ഗ്രൂപ്പിനെതിരെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ഹിന്‍ഡന്‍ബര്‍ഗിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ്, അഡ്വ. എംഎല്‍ ശര്‍മ സമര്‍പ്പിച്ചിട്ടുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം