തിരുപ്പരൻകുൺട്രം കാർത്തിക ദീപം  
India

തിരുപ്പരൻകുൺട്രത്ത് കാർത്തിക ദീപം തെളിക്കാം; ഒറ്റത്തവണ അനുമതി നൽകി സുപ്രീം കോടതി

മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ഭാ​ഗികമായി സ്റ്റേ ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡൽഹി: മധുരയിലെ തിരുപ്പരൻകുൺട്രം കുന്നിന് മുകളിലെ ദർഗയ്ക്ക് സമീപമുള്ള കൽത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ സുപ്രീം കോടതി അനുമതി. ഈ മാസം 24ന് ഒറ്റത്തവണ ദീപം തെളിക്കാൻ ആണ് അനുമതി. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. മദ്രാസ് ഹൈക്കോടതി വിധി ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ഭാ​ഗികമായി സ്റ്റേ ചെയ്തു. സുപ്രീം കോടതി ഉത്തരവ് ബിജെപിയും ഹൈന്ദവസംഘടനകളും സ്വാഗതം ചെയ്തു.

ഇത്തവണത്തേക്ക് മാത്രമാണ് ദീപം തെളിയിക്കാൻ അനുമതിയെന്നും, തുടർന്നുള്ള വർഷങ്ങളിൽ ദീപം തെളിയിക്കുന്നതിനുള്ള അവകാശമായി ഈ വിധിയെ കണക്കാക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതി അംഗീകരിച്ച വാദഗതികൾക്കുള്ള അംഗീകാരമായോ തർക്കസ്ഥലത്തിന്റെ പേരിലുള്ള അവകാശവാദങ്ങളുടെ അന്തിമ തീർപ്പായോ വിധിയെ വ്യാഖ്യാനിക്കരുതെന്നും സുപ്രീംകോടതി പറ‍ഞ്ഞു.

തർക്കവിഷയത്തെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പ്രകടിപ്പിക്കുന്നത് ഉചിതമല്ല. ആചാരങ്ങൾ, തർക്കസ്ഥലത്തിന്റെ അവകാശം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പിന്നീട് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ദീപം തെളിക്കാന്‍ മദ്രാസ് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിലെ ഒന്നു മുതൽ 140 വരെയുള്ള ഖണ്ഡികകളാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ സുപ്രീംകോടതി സ്റ്റേ ചെയ്തത്.

നവംബർ 24 ന് നടക്കുന്ന ദീപം തെളിക്കൽ ചടങ്ങിന് കർശന സുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതി പ്രാദേശിക ഭരണകൂടത്തിനും കേന്ദ്ര സർക്കാരിനും നിർദേശം നൽകി. ആവശ്യമെങ്കിൽ സിഐഎസ്എഫിനെയും വിന്യസിക്കാം. പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. ചടങ്ങിനും സുരക്ഷയ്ക്കും ആവശ്യമായവരെ മാത്രമേ പ്രവേശിപ്പിക്കാവൂ. സമീപത്തെ ദർഗയിലേക്കും മറ്റ് മതസ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനത്തിന് തടസ്സം ഉണ്ടാകരുതെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.

തിരുപ്പരൻകുൺട്രം മലയിൽ പതിറ്റാണ്ടുകളായി കാർത്തിക ദീപം തെളിച്ചിരുന്ന ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിലെ ദീപമണ്ഡപത്തിനൊപ്പം, ഹൈന്ദവസംഘടനകളുടെ ആവശ്യപ്രകാരം സിക്കന്ദർ ദർഗയോട് ചേർന്നുള്ള കൽത്തൂണിലും ദീപം തെളിക്കാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തില്ലെങ്കിൽ രാജ്യത്തെ ആയിരക്കണക്കിന് സർവ്വേ കല്ലുകൾക്ക് മതപരമായ പരിവേഷം ഉണ്ടെന്ന വാദം ഉയരുമെന്ന് സർക്കാർ വാദിച്ചിരുന്നു.

Supreme Court permits one-time Karthigai Deepam lighting at Thiruparankundram hilltop

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിര്‍ച്വല്‍ ക്യൂ: കൂട്ടമായി ബുക്ക് ചെയ്യുന്നവരെ കണ്ടെത്തും, സൈബര്‍ ഫോറന്‍സിക് സഹായം തേടി; 5000 പേരെ കൂടി അധികം ഉള്‍പ്പെടുത്തുമെന്ന് മന്ത്രി

പന്തെറിയും മുന്‍പേ പാകിസ്ഥാന് ഏഷ്യാകപ്പ് കിരീടം; ട്രോഫി വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച് ഇന്ത്യന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം

ക്യാമ്പസ് സൗഹൃദങ്ങളും പ്രണയവും പറഞ്ഞ് 'മെറി ബോയ്‌സ്'; ട്രെയിലര്‍ പുറത്തിറങ്ങി

'സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കിയവര്‍ക്കായി...'; തെലുങ്കില്‍ കയ്യടി നേടി ദുല്‍ഖര്‍ സല്‍മാന്‍; എങ്ങും 'ആകാശംലോ ഒക താര' മയം!

'പത്ത് മിനിറ്റ് ഷൂട്ട് കണ്ടിരുന്നു, ഇന്നുവരെ നമ്മൾ കണ്ടിട്ടില്ലാത്ത ലാലേട്ടന്റെ എക്സ്പ്രഷനായിരുന്നു അന്ന് കണ്ടത്'; 'അതിമനോഹര'ത്തെക്കുറിച്ച് വിനായക്