Supreme Court 
India

'അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണം; അത് മനസിലാകുന്ന ഭാഷയില്‍ വേണം'

അറസ്റ്റിന്റെ കാരണങ്ങള്‍ അറിയിക്കാതെ ഒരാളെയും കസ്റ്റഡിയില്‍ വെക്കാന്‍ കഴിയില്ല. കുറ്റകൃത്യത്തിന്റെ സ്വഭാവമോ ഗൗരവമോ എന്തുതന്നെയായാലും പൗരന്റെ അവകാശങ്ങള്‍ അതീവ പ്രധാനമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീം കോടതി. അറസ്റ്റിലായ വ്യക്തിക്ക് മനസിലാകുന്ന ഭാഷയില്‍ വേണം കാരണം അറിയിക്കാനെന്നും, കാരണങ്ങള്‍ രേഖാമൂലം നല്‍കാതെ അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ഭരണഘടനയുടെ 22(1)ാം അനുച്ഛേദ പ്രകാരം അറസ്റ്റിന്റെ കാരണങ്ങള്‍ രേഖാമൂലം നല്‍കിയില്ലെങ്കില്‍ അറസ്റ്റ് നിയമവിരുദ്ധമാകുമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, ജസ്റ്റിസ് അതുല്‍ എസ്. ചന്ദ്രൂര്‍ക്കര്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. 'അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് അറസ്റ്റിന്റെ കാരണങ്ങള്‍ അന്വേഷണ ഏജന്‍സി ആ സമയത്ത് തന്നെ നല്‍കേണ്ടതാണ്, അത് രേഖാമൂലമുള്ളതും അറസ്റ്റിലായ വ്യക്തിക്ക് മനസ്സിലാകുന്ന ഭാഷയിലുമായിരിക്കണം' സുപ്രീം കോടതി വ്യക്തമാക്കി.

അറസ്റ്റിന്റെ കാരണങ്ങള്‍ അറിയിക്കാതെ ഒരാളെയും കസ്റ്റഡിയില്‍ വെക്കാന്‍ കഴിയില്ല. കുറ്റകൃത്യത്തിന്റെ സ്വഭാവമോ ഗൗരവമോ എന്തുതന്നെയായാലും പൗരന്റെ അവകാശങ്ങള്‍ അതീവ പ്രധാനമാണ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ), നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) തുടങ്ങിയ പ്രത്യേക നിയമപ്രകാരമുള്ള അറസ്റ്റുകള്‍ക്കും ഈ വ്യവസ്ഥ ബാധകമാണെന്ന് കോടതി വ്യക്തമാക്കി.

ആദ്യ അറസ്റ്റ് നിയവിരുദ്ധമാണെന്ന പ്രഖ്യാപിക്കപ്പെട്ട വ്യക്തിയെ വീണ്ടും അറസ്റ്റ് ചെയ്യണമെങ്കില്‍ മതിയായ കാരണങ്ങള്‍ നിരത്താന്‍ അന്വേഷണ ഏജന്‍സിക്ക് സാധിക്കം കൂടാതെ അറസ്റ്റിന് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് വാങ്ങണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

SC says arrested persons must be told reasons for arrest in writing and in a language they understand

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാഴ നടാന്‍ ഇതാണ് ബെസ്റ്റ് ടൈം; ഇങ്ങനെ കൃഷി ചെയ്താല്‍ കൈനിറയെ സമ്പാദ്യം

ആറുമാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് പൂട്ടും: 'സൈലന്റ് കാർഡുകൾ' ഡീആക്ടിവേറ്റ് ചെയ്യാൻ പൊതുവിതരണ വകുപ്പ്

C-DIT: പത്താം ക്ലാസ് യോഗ്യതയുണ്ടോ?, പാക്കിങ് അസിസ്റ്റന്റ് മുതൽ ഇലക്ട്രീഷൻ വരെ; 29 ഒഴിവുകൾ

അജിത്തിന്റെ റേസിംഗ് ലോകം; ‘ഗ്ലാഡിയേറ്റേഴ്സ് ’ ട്രെയിലർ എത്തി; അനുഭവങ്ങളുമായി ശാലിനിയും മകളും

കുഴഞ്ഞുവീഴുന്നവർക്ക് ജീവന്റെ തുണയാകാൻ ഓട്ടോ തൊഴിലാളികൾ: 'ഓട്ടോ രക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎൽഎ