Supreme Court slams IOC file
India

'സ്ത്രീക്ക് സിലിണ്ടര്‍ ഉയര്‍ത്താന്‍ കഴിയില്ലെന്നാണോ കരുതുന്നത്'? ഐഒസിയോട് സുപ്രീം കോടതി!

ജോലി നിഷേധത്തില്‍ 12 ലക്ഷം രൂപ നഷ്ടപരിഹാരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂഡല്‍ഹി: സ്ത്രീ ആയതിനാല്‍ സിലിണ്ടര്‍ ഉയര്‍ത്താനോ രാത്രി ഡ്യൂട്ടി ചെയ്യാനോ പറ്റില്ലെന്നു വാദിച്ച് ജോലി നിഷേധിച്ച കേസില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) 12 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നു സുപ്രീം കോടതി. സ്ത്രീകള്‍ ദേവതകളാണെന്നും ബഹുമാനിക്കണമെന്നും പറയുന്ന സര്‍ക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ തന്നെ സ്ത്രീത്വത്തെ അവഹേളിച്ചെന്നു നിരീക്ഷിച്ചാണ് നടപടി.

സ്ത്രീക്ക് സിലിണ്ടര്‍ ഉയര്‍ത്താന്‍ കഴിയില്ലെന്നാണോ കോര്‍പറേഷന്‍ കരുതുന്നത്? വീടുകളില്‍ സ്ത്രീകള്‍ ദിവസവും സിലിണ്ടര്‍ കൈകാര്യം ചെയ്യുന്നില്ലോ? നടപടി സ്ത്രീത്വത്തോടുള്ള അനാദരവാണ് പരമോന്നത കോടതി രൂക്ഷമായ ഭാഷയില്‍ വ്യക്തമാക്കി.

എല്‍പിജി ബോട്ട്‌ലിങ് പ്ലാന്റിലെ റീഫില്ലിങ് ഹെല്‍പര്‍ ജോലി നിഷേധിച്ചതിനെ തുടര്‍ന്നു ഹരിയാന ഗുഡയിലെ സുമിത്രയാണ് കോടതിയിലെത്തിയത്. ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രാദേശിക കമ്മിറ്റി സുമിത്രയടക്കം 49 പേരെ കാഷ്വല്‍ ഖലാസി, പ്യൂണ്‍, റീഫില്ലിങ് ഹെല്‍പര്‍ തസ്തികകളിലേക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു.

യോഗ്യതയുണ്ടെങ്കിലും സ്ത്രീയായതിനാല്‍ നിയമിക്കാനാകില്ല എന്നാണ് ഐഒസി വാദം. പ്യൂണ്‍ തസ്തികയോ മറ്റോ അനുവദിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അപ്പീല്‍ കോടതിയും ഹൈക്കോടതിയും ഇത് റദ്ദാക്കി. ശുപാര്‍ശ മാത്രമാണെന്നും നിയമനം നല്‍കണമെന്നു ഐഒസിക്ക് ബാധ്യതയില്ലെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

"You think women can't lift LPG cylinders?" asked Supreme Court on Thursday and directed the Indian Oil Corporation (IOC) to pay Rs 12 lakh compensation to a woman denied a job on the basis of gender discrimination

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എണ്ണ വാങ്ങിയാല്‍ തീരുവ, യുറേനിയം ഇറക്കുമതിക്ക് ഇളവ്; റഷ്യന്‍ ഉപരോധത്തില്‍ യുഎസിന്റെ ഇരട്ടത്താപ്പ്

'5,000 അംഗങ്ങളും പൊലീസിനേക്കാള്‍ തോക്കുമുണ്ട്, കാനഡ ഇനി ഞങ്ങള്‍ ഭരിക്കും'; ബിഷ്ണോയ് സംഘത്തിന്റെ ഭീഷണിക്കത്ത് വൈറല്‍

അമേരിക്കയുടെ 'ഇരട്ടത്താപ്പ്', പരമ്പര തൂത്തുവാരി ഇന്ത്യ! ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ആണ്‍കുട്ടികള്‍ മുടി നീട്ടിയാല്‍ എന്താ പ്രശ്നം'? ശിക്ഷ വേണ്ട, സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം

പുനഃസംഘടിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; പി ജയരാജനും എംബി രാജേഷും ശിവന്‍കുട്ടിയും പങ്കെടുക്കും