സുപ്രീം കോടതി /ഫയല്‍ 
India

'പ്രായപൂര്‍ത്തിയാവാത്ത മുസ്ലിം പെണ്‍കുട്ടിക്കു സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാം'; ഉത്തരവ് സുപ്രീം കോടതി പരിശോധിക്കും

ഗൗരവമേറിയ വിഷയമാണ് ഇതെന്നും വിശദമായി പരിശോധിക്കുമെന്നും ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, അഭയ് എസ് ഒക്ക എന്നിവര്‍ അടങ്ങിയ ബെഞ്ച്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത മുസ്ലിം പെണ്‍കുട്ടിക്കു സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിന് എതിരായ അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കും. ഗൗരവമേറിയ വിഷയമാണ് ഇതെന്നും വിശദമായി പരിശോധിക്കുമെന്നും ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, അഭയ് എസ് ഒക്ക എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു.

പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിന് എതിരെ ദേശീയ ബാലാവകാശ കമ്മിഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ ഗുരുതരമായ നിയമ പ്രശ്‌നങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കമ്മിഷനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഇതിനോടു യോജിച്ച ബെഞ്ച് അമിക്കസ് ക്യൂറിയായി സീനിയര്‍ അഭിഭാഷകന്‍ രാജശേഖര്‍ റാവുവിനെ നിയമിച്ചു. കേസില്‍ നവംബര്‍ ഏഴിനു വാദം കേള്‍ക്കും.

പത്താന്‍കോട്ടെ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയില്‍, ജൂണ്‍ 13ന് ആണ് ഹൈക്കോടതി വിധി പറഞ്ഞത്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ച ദമ്പതികള്‍ സുരക്ഷ തേടിയാണ് കോടതിയെ സമീപിച്ചത്. ഇവര്‍ക്കു സുരക്ഷ നല്‍കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള ഉത്തരവിലാണ്, വിവാദമായ പരാമര്‍ശങ്ങള്‍ അടങ്ങിയത്.

ഉത്തരവിനെ പരാമര്‍ശങ്ങള്‍ അടിയന്തരമായി സ്റ്റേ ചെയ്യാന്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടെങ്കിലും വിശദമായി പരിശോധിക്കാമെന്ന് സുപ്രീം കോടതി പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂലില്‍ നിന്ന് രാജിവെച്ച് പി വി അന്‍വര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും

കോഴിക്കോട് സ്‌ട്രോങ് റൂം തുറന്നെന്ന് ആരോപണം; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന് യുഡിഎഫ്; വിശദീകരണവുമായി റിട്ടേണിങ് ഓഫീസര്‍

ഭൂട്ടാന്‍ വാഹന കള്ളക്കടത്ത്: കോടികളുടെ നികുതി വെട്ടിച്ച് കടത്തിയത് 15000 വാഹനങ്ങളെന്ന് കസ്റ്റംസ്

ഐഎസ്ആർഒയിൽ ജൂനിയർ റിസർച്ച് ഫെലോ ആകാം, ഇന്ന് മുതൽ മെയ് അഞ്ച് വരെ അപേക്ഷിക്കാം

NEPA Limited: 10-ാം ക്ലാസ് മുതൽ യോഗ്യത, 50,000 ശമ്പളം, നിരവധി ഒഴിവുകൾ; അവസാന തീയതി ഏപ്രിൽ 23

SCROLL FOR NEXT