വീഡിയോ ദൃശ്യം 
India

നടുറോഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ തമ്മില്‍ കൂട്ടത്തല്ല്; വീഡിയോ

യൂണിഫോം ധരിച്ച വിദ്യാര്‍ഥികള്‍ക്കൊപ്പം ചില ആണ്‍കുട്ടികളും കയ്യാങ്കളിയുടെ ഭാഗമാകുന്നുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബംഗളൂരുവില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ നടുറോഡില്‍ വഴക്കിടുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. ചൊവ്വാഴ്ച സ്‌കൂൡന് സമീപത്തുള്ള വിട്ടല്‍ മല്യ റോഡിന് സമീപത്തുവച്ചാണ് പെണ്‍കുട്ടികള്‍ പരസ്പരം ഏറ്റുമുട്ടിയത്. പരസ്പരം മുടിപിടിച്ച് വലിച്ചും ഉന്തിയും തള്ളിയും അങ്ങോട്ടുമിങ്ങോട്ടും ചവിട്ടിയുമാണ് കയ്യാങ്കളി.

ട്വിറ്ററിലൂടെയാണ് വിഡിയോ പുറത്ത് വന്നിരിക്കുന്നത്. പലരും ഉറക്കെ കരയുകയും നിലവിളിക്കുകയും ചെയ്യുന്നുണ്ട്. യൂണിഫോം ധരിച്ച വിദ്യാര്‍ഥികള്‍ക്കൊപ്പം ചില ആണ്‍കുട്ടികളും കയ്യാങ്കളിയുടെ ഭാഗമാകുന്നുണ്ട്. ഇവരെ പിന്തിരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. എന്താണ് തര്‍ക്കത്തിനു പിന്നിലെ കാരണമെന്ന് വ്യക്തമല്ല. സ്‌കൂള്‍ അധികൃതരും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കയ്യാങ്കളിയുമായി ബന്ധപ്പെട്ട്  പല കിംവദന്തികളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

മുട്ട പുഴുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവരുത്

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

SCROLL FOR NEXT