നവീന്‍ കുമാര്‍, Lawrence Bishnoi gang x
India

പൊലീസ് ഏറ്റുമുട്ടല്‍: ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ ഷാര്‍പ്പ് ഷൂട്ടര്‍ കൊല്ലപ്പെട്ടു

കൊലപാതകം, മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (എംസിഒസിഎ) എന്നിവയുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാന് കൊല്ലപ്പെട്ട നവീന്‍ കുമാറെന്നു പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്ണോയി(Lawrence Bishnoi gang) സംഘത്തിലെ ഷാര്‍പ്പ് ഷൂട്ടര്‍ നവീന്‍ കുമാര്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഹാപൂര്‍ കോട്വാലിയില്‍ ഉത്തര്‍പ്രദേശ് പൊലീസിലെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സും (എസ്ടിഎഫ്) ഡല്‍ഹി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ബിഷ്ണോയി സംഘത്തിലെ ഒരാളെ വധിച്ചതായി ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. കൊലപാതകം, മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (എംസിഒസിഎ) എന്നിവയുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട നവീന്‍ കുമാറെന്നു പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി എസ്ടിഎഫിന്റെ നോയിഡ യൂണിറ്റും ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലും ചേര്‍ന്ന് ഹാപൂര്‍ കോട്വാലി പ്രദേശത്ത് നടത്തിയ വെടിവയ്പ്പില്‍ നവീന്‍ കുമാറിന് ഗുരുതരമായി പരിക്കേറ്റതായും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായും എഡിജിപി (എസ്ടിഎഫ്) അമിതാഭ് യാഷ് പ്രസ്താവനയില്‍ പറഞ്ഞു.

ഗാസിയാബാദ് ജില്ലയിലെ ലോണിയില്‍ താമസിക്കുന്ന നവീന്‍ കുമാര്‍, ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ ഷാര്‍പ്പ്ഷൂട്ടറായിരുന്നു. സംഘാംഗമായ ഹാഷിം ബാബയുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്നയാളായിരുന്നുവെന്ന് എഡിജിപി പറഞ്ഞു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, മക്കോക്ക എന്നിവയുള്‍പ്പെടെ 20 ഓളം കേസുകള്‍ കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2008 ല്‍ ഡല്‍ഹിയിലെ സീമാപുരി പൊലീസ് സ്റ്റേഷനിലാണ് ആയുധ നിയമപ്രകാരം കുമാറിനെതിരെ ആദ്യം കേസെടുത്തത്. 2009 ല്‍ സാഹിബാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതകക്കേസിലും പ്രതിയാണ്. 2010 ല്‍ ഉത്തര്‍പ്രദേശില്‍ ഗുണ്ടാ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നാലു സംസ്ഥാനങ്ങളില്‍ നാളെ നടത്താനിരുന്ന മോക് ഡ്രില്‍ മാറ്റിവച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് സ്പോർട്സ് ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ടയില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവ്

'ഒന്നുമില്ലാത്തവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം ഇട്ടു തന്ന മനുഷ്യന്‍; ഞാന്‍ ഈ ഭൂമിയില്‍ വേണ്ടെന്ന തീരുമാനത്തിന് പിന്നിലെന്ത്?'

പരിക്ക് വിനയായി, സൂപ്പർ താരങ്ങൾക്ക് ഇടമില്ല: 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

SCROLL FOR NEXT