Shashi Tharoor 
India

'ടി20 നിലപാടില്‍ പാകിസ്ഥാന് പിന്തുണ'; ശശി തരൂരിന്റെ പേരില്‍ എഐ ഫേക്ക് വിഡിയോ

ടി20 ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ സ്വീകരിച്ച നിലപാടുകളെ ശശി തരൂര്‍ എംപി അനുമോദിക്കുന്ന രീതിയില്‍ ആണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പേരില്‍ വ്യാജ വീഡിയോ. എഐ ഉപയോഗിച്ച് നിര്‍മിച്ച വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ടി20 ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ സ്വീകരിച്ച നിലപാടുകളെ ശശി തരൂര്‍ എംപി അനുമോദിക്കുന്ന രീതിയില്‍ ആണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.

പ്രചരിക്കുന്നത് വ്യാജവിഡിയോ ആണെന്ന് വ്യക്തമാക്കി തരൂര്‍ തന്നെ രംഗത്തെത്തി. ഈ വീഡിയോയിലുള്ളത് തന്റെ ഭാഷയോ ശബ്ദമോ അല്ലെന്ന് ശശി തരൂര്‍ എംപി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

പാകിസ്താനിലുള്ള ഒരു സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴിയാണ് ഈ വ്യാജ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് വിവരം. പിന്നാലെ എക്‌സില്‍ ഉള്‍പ്പെടെ വിഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയായിരുന്നു. പാര്‍ലമെന്റില്‍ നിന്നുള്ള വാര്‍ത്താ ഏജന്‍സിയുടെ ഔദ്യോഗിക ദൃശ്യങ്ങളില്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്തിയാണ് വ്യാജ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.

Shashi Tharoor flags AI-generated video of him praising Pak over T20 boycott.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാല്‍ഡ സംഘര്‍ഷം: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍; പിടിയിലായത് രാജ്യം വിടാനുള്ള ശ്രമത്തിനിടെ; 35 പേര്‍ കസ്റ്റഡിയില്‍

ത്രില്ലർ മുതൽ കോമഡി വരെ; ഈ വാരാന്ത്യം ഒടിടിയിലെത്തുന്ന ചിത്രങ്ങൾ

'ചവിട്ടി, മുടി പിടിച്ച് വലിച്ചു, ഐസ് വച്ച് മുഖത്ത് ഇടിച്ചു'; അഞ്ച് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദനം; അറസ്റ്റ്

'പ്രീ പോൾ സർവേകൾ നിരോധിക്കണം' ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ് നേതാവ്

ചുണ്ടിന് സ്വാഭാവിക നിറം നൽകാൻ ഇതാ ചില ലളിതമായ വഴികൾ

SCROLL FOR NEXT