Shots Fired at Car of Lawyer Linked to Lawrence Bishnoi in Delhi. special arrangement
India

ഡൽഹിയിൽ വീണ്ടും വെടിവെയ്പ്പ്; ലോറൻസ് ബിഷ്ണോയിയുടെ അഭിഭാഷകൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്

സംഭവസമയത്ത് അഭിഭാഷകനുൾപ്പെടെ അഞ്ച് പേർ കാറിലുണ്ടായിരുന്നു. അക്രമികൾ അഭിഭാഷകനെയാണ് ലക്ഷ്യമിട്ടതെന്നാണ് സൂചന.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഡൽഹിയിൽ അഭിഭാഷകന്റെ കാറിന് നേരെ വെടിവെയ്പ്പ്. കുപ്രസിദ്ധ ഗുണ്ടത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ അഭിഭാഷകന്റെ കാറിന് നേരെയാണ് വെടിവെയ്പ്പ് ഉണ്ടായത്. ഇന്നലെ രാത്രി 10.15 ന് സംഭവം നടന്നത്. അഭിഭാഷകനായ ദീപക് ഖത്ര സഞ്ചരിച്ചിരുന്ന കാറിന് നേരെയാണ് അജ്ഞാത സംഘം വെടിയുതിർത്തത്.

വടക്കൻ ഡൽഹിയിലെ കശ്മീർ ഗേറ്റിന് സമീപമായിരുന്നു സംഭവം. സംഭവസമയത്ത് അഭിഭാഷകനുൾപ്പെടെ അഞ്ച് പേർ കാറിലുണ്ടായിരുന്നു. അക്രമികൾ അഭിഭാഷകനെയാണ് ലക്ഷ്യമിട്ടതെന്നാണ് സൂചന. എന്നാൽ കാറിലുണ്ടായിരുന്ന മറ്റൊരാളുടെ തോളിൽ വെടിയേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.

ബൈക്കിലെത്തിയ മൂന്ന് പേർ അടങ്ങുന്ന സംഘമാണ് വെടിയുതിർത്തത് എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഫോറൻസിക് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Shots Fired at Car of Lawyer Linked to Lawrence Bishnoi in Delhi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

കണ്ണനെ കാണാന്‍ ഒഴുകിയെത്തി ഭക്തര്‍, ഗുരുവായൂരില്‍ വന്‍തിരക്ക്; വിഷുക്കണി ദര്‍ശന സായൂജ്യത്തില്‍ ആയിരങ്ങള്‍- വിഡിയോ

'ഇറാന്‍ യുദ്ധം അവസാനത്തോട് അടുക്കുന്നു'; വീണ്ടും ചര്‍ച്ചയെന്ന് സൂചിപ്പിച്ച് ട്രംപ്

ഫോണ്‍ നഷ്ടപ്പെട്ടാല്‍ റിമോട്ട് ഉപയോഗിച്ച് ലോക്ക് ചെയ്യാം, എഐ ടൂളുകള്‍; ഓപ്പോ എഫ്33 സീരീസ് വിപണിയില്‍

കര്‍ശന നടപടിക്ക് നിര്‍ദേശം, ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി, വിഷു ആഘോഷത്തിൽ മലയാളികൾ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT