സിദ്ധരാമയ്യ 
India

സ്വന്തം സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ച് സിദ്ധരാമയ്യ; കോലാറില്‍ നിന്ന് മത്സരിക്കും

ഹൈക്കമാന്‍ഡിനെ മറികടന്നാണ് സിദ്ധരാമയ്യുടെ പ്രഖ്യാപനം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: തെരഞ്ഞടുപ്പ് പ്രഖ്യാപനത്തിന് മുന്‍പെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ കോലാറില്‍ നിന്ന് ജനവിധി തേടുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഹൈക്കമാന്‍ഡിനെ മറികടന്നാണ് സിദ്ധരാമയ്യുടെ പ്രഖ്യാപനം ഉണ്ടായത്. ഡികെ ശിവകുമാര്‍ - സിദ്ധരാമയ്യ പോര് തുടരുന്നതിനിടെയാണ് പ്രഖ്യാപനം ഉണ്ടായത്.

അതേസമയം സിദ്ധരാമയ്യയ്‌ക്കെതിരായ പുസ്തകത്തിന്റെ പ്രകാശനം കോടതി തടഞ്ഞു.  മകന്റെ ഹര്‍ജിയിലാണ് ജില്ലാ കോടതിയുടെ നടപടി. പുസ്തകം വിതരണം ചെയ്യുന്നതും കോടതി തടഞ്ഞിട്ടുണ്ട്. സിദ്ധരാമയ്യയുടെ ഭരണകാലത്തെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളുന്നയിക്കുന്നതാണ് പുസ്തകം. സിദ്ധരാമയ്യയെ ടിപ്പുസുല്‍ത്താന്റെ വേഷത്തില്‍ ചിത്രീകരിക്കുന്ന ഒരു കാര്‍ട്ടൂണാണ് പുസ്തകത്തിന്റെ കവര്‍.

തന്റെ ഭരണകാലത്ത് ശരിഅത്ത് നിയമം നടപ്പാക്കാനും ഹലാല്‍ നിര്‍ബന്ധമാക്കാനും സിദ്ധരാമയ്യ തീരുമാനിച്ചിരുന്നുവെന്നതടക്കമുള്ള ആരോപണങ്ങള്‍ പുസ്തകത്തില്‍ ഉന്നയിക്കുന്നുണ്ട്. ബിജെപി വിദ്യാഭ്യാസമന്ത്രി അശ്വത്ഥ് നാരായണനായിരുന്നു പുസ്തകത്തിന്റെ പ്രകാശനം നടത്താനിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

SCROLL FOR NEXT