ഇസ്രയേലുമായി 1,976.40 കോടിയുടെ പ്രതിരോധ ഇടപാട് 
India

ഇസ്രയേലുമായി 1,976.40 കോടിയുടെ പ്രതിരോധ ഇടപാട്; നാവികസേനാ കപ്പലുകളിലെ മിസൈല്‍ സിസ്റ്റം നവീകരിക്കല്‍ കരാറില്‍ ഒപ്പുവെച്ചു

ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് കമ്പനിയുമായിട്ടാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം കരാറിലേര്‍പ്പെട്ടിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: ഇസ്രയേലുമായി 1,976.40 കോടി രൂപയുടെ കരാര്‍ ഒപ്പുവെച്ച് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം. ഇന്ത്യന്‍ നാവികസേനാ കപ്പലുകളിലുള്ള 'ബരാക് പോയിന്റ് ഡിഫന്‍സ് മിസൈല്‍ സിസ്റ്റം' നവീകരിക്കുന്നതിനും, കാലപ്പഴക്കം മൂലം ഉപയോഗശൂന്യമാകുന്ന ഘടകങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമായിട്ടുള്ളതാണ് കരാര്‍.

ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് കമ്പനിയുമായിട്ടാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം കരാറിലേര്‍പ്പെട്ടിട്ടുള്ളത്. ന്യൂഡല്‍ഹിയില്‍ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിന്റെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത്.1,976.40 കോടി രൂപ ചെലവ് വരുന്ന ഈ കരാര്‍ അദര്‍ കാപിറ്റല്‍ പ്രോക്യൂര്‍മെന്റ് പ്രസീജ്യര്‍ പ്രകാരമാണ് തയ്യാറാക്കിയിരിക്കുന്നത്.

ബരാക് പോയിന്റ് ഡിഫന്‍സ് മിസൈല്‍ സിസ്റ്റം സംവിധാനം നവീകരിക്കുന്നതിലൂടെ, ഇന്ത്യന്‍ നാവികസേനാ കപ്പലുകളുടെ പ്രതിരോധ ശേഷി വര്‍ധിക്കുകയും, കൂടുതല്‍ ദൂരപരിധിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ശക്തമായ വ്യോമ പ്രതിരോധ സംവിധാനം ലഭ്യമാവുകയും ചെയ്യുമെന്ന് പ്രതിരോധമന്ത്രാലയ അധികൃതര്‍ പറയുന്നു. കരാറിന്റെ ഭാഗമായി, ഈ സംവിധാനത്തിലെ ഹാര്‍ഡ്വെയറിലും സോഫ്റ്റ്വെയറിലും സമഗ്രമായ നവീകരണം നടപ്പിലാക്കും.

Signed a defence contract worth ₹1,976.40 crore with an Israel company

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയുടെ മന്ത്രിസഭയല്ല, ക്യാബിനറ്റിൽ പല കാര്യങ്ങളിലും തർക്കമുണ്ടായി, അത് അഭിമാനത്തോടെ അംഗീകരിക്കുന്നു'

ട്രംപും ഷിയും പുടിനും ഒറ്റ ഫ്രെയിമില്‍; മൂവരും ഒന്നിച്ച് വേദി പങ്കിടുന്നത് ആദ്യം

'ഞാനെപ്പോഴേ റെഡി, അദ്ദേഹമാണ് സമ്മതിക്കേണ്ടത്'; മമ്മൂട്ടിയുമായുള്ള സിനിമയെക്കുറിച്ച് ദുൽഖർ

കിവീസ് പര്യടനത്തിന് പിന്നാലെ റാങ്കിങ്ങിലും ഹിറ്റ്മാന് തിരിച്ചടി; 12 സ്ഥാനം മെച്ചപ്പെടുത്തി അര്‍ഷ്ദീപ്

സ്വകാര്യ വനം നിക്ഷിപ്തമാകുന്നതിൽ സുപ്രീം കോടതിയുടെ നിർണായക വിധി; കേരള സർക്കാരിന്റെ അപ്പീൽ തള്ളി