ബംഗളൂരു: ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിക്കെതിരെ അന്വേഷണം തടഞ്ഞത് യുപിഎ സര്‍ക്കാരിന്റെ കാലത്തു ചില കോണ്‍ഗ്രസ് നേതാക്കളാണെന്നു കര്‍ണാടക മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരപ്പമൊയ്‌ലി. ഇപ്പോള്‍ നമ്മള്‍ അതിന്റെ ഫലം അനുവഭിക്കുകയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി ഓഫീസില്‍ സോണിയ ഗാന്ധിയുടെ ബിലോങിങ് എ ജേണി ഓഫ് ലവ് എന്ന പുസ്തകം പ്രകാശനം ചെയ്യുമ്പോഴാണ് വിവാദം സൃഷ്ടിക്കാനിടയുളള വെളിപ്പെടുത്തല്‍ മൊയ്‌ലി നടത്തിയത്. സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 2010ല്‍ അമിത് ഷാ അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിന് ഗുജറാത്തിന് പുറത്തുകഴിയേണ്ടി വന്നു. അടുത്തായാള്‍ ആകേണ്ടിയിരുന്നത് നരേന്ദ്രമോദിയാണ്. പക്ഷെ യുപിഎ സര്‍ക്കാര്‍ അന്വേഷണം നിര്‍ത്തിവച്ചു. മന്‍മോഹന്‍ സിങ്ങായിരുന്നില്ല, മറ്റ് ചില നേതാക്കളായിരുന്നു പിന്നില്‍. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല-2010-11ല്‍ നിയമമന്ത്രി കൂടിയായിരുന്ന മൊയ്‌ലി പറഞ്ഞു.
2002ലെ ഗുജറാത്ത് കലാപത്തിനുശേഷം സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ചാണ് 2009ല്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. കലാപത്തിന് പിന്നിലെ ഗുഢാലോചനയെപ്പറ്റി എസ്‌ഐടി 2010ല്‍ ചോദ്യം ചെയ്തിരുന്നു. 2012ല്‍ ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates