പ്രധാനമന്ത്രി നരേന്ദ്രമോദി പിടിഐ
India

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതല്‍; മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാസ്സാക്കാന്‍ നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍

ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതല്‍ ചേരും. നവംബര്‍ 30-ന് ലോക്സഭയും ഡിസംബര്‍ 2-ന് രാജ്യസഭയും വീണ്ടും ചേരണമെന്ന് സര്‍ക്കാര്‍ ലോക്സഭാ സ്പീക്കറോടും രാജ്യസഭാ അധ്യക്ഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വനിതാ സംവരണ ബില്‍, മണ്ഡല പുനര്‍നിര്‍ണയ (ഡിലിമിറ്റേഷന്‍) ബില്‍ എന്നിവ പാസ്സാക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്കിടെയാണ് പാര്‍ലമെന്റ് ചേരാനുള്ള തീരുമാനം. പ്രധാനപ്പെട്ട സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി നവംബര്‍ 30 മുതല്‍ ഡിസംബര്‍ 2 വരെ പാര്‍ലമെന്റ് സമ്മേളനം വീണ്ടും ചേരുന്നത്.

നടപടികള്‍ പൂര്‍ത്തിയാകുന്നത് അനുസരിച്ച്, ഇരുസഭകളുടെയും സമ്മേളനം ഡിസംബര്‍ 3-ന് അവസാനിച്ചേക്കാമെന്ന് റിജിജു 'എക്‌സ്' (X) പ്ലാറ്റ്ഫോമില്‍ കുറിച്ചു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം പിരിച്ചുവിടാതെയോ ഔദ്യോഗികമായി അവസാനിപ്പിക്കാതെയോ 100 ദിവസത്തിലധികം പിന്നിട്ട സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഓഗസ്റ്റ് 13-നാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. എന്നാല്‍ ഔദ്യോഗികമായി സമാപിച്ചതായി പ്രഖ്യാപിച്ചിരുന്നില്ല.

'ഡിലിമിറ്റേഷന്‍ ബില്‍ 2026', 'ഭരണഘടന (നൂറ്റി മുപ്പത്തിയൊന്നാം ഭേദഗതി) ബില്‍ 2026' എന്നീ രണ്ട് സുപ്രധാന ബില്ലുകള്‍ പാസാക്കുന്നതിനായി എന്‍ ഡി എ സര്‍ക്കാര്‍ വീണ്ടും ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാന്‍ ലോക്സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. അതായത്, നിലവില്‍ 543 അംഗങ്ങളുള്ള സഭയില്‍ 361 വോട്ടുകള്‍ വേണ്ടിവരും. പ്രതിപക്ഷത്തെ ഭിന്നത മുതലാക്കി, ബില്ലുകള്‍ പാസ്സാക്കിയെടുക്കാനാണ് ബിജെപിയുടെ നീക്കം.

Special session of Parliament to begin on the 30th of this month

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രപതിയുടെ ക്ഷേത്ര ദർശനം; ​ഗുരുവായൂരിൽ നിയന്ത്രണം

15 സെന്റിമീറ്റര്‍ നീളം; 71 വയസ്സുകാരിയുടെ കണ്ണില്‍ നിന്നും ജീവനുള്ള വിരയെ പുറത്തെടുത്തു

'സ്റ്റാന്‍ സ്റ്റാന്‍' സിക്‌സ്!!! പന്തിന്റെ 'കണ്ടം ക്രിക്കറ്റ്'; തൂക്കിയത് '26 പന്തില്‍ 72 റണ്‍സ്'!

പേരക്കുട്ടിക്ക് നേരെ ലൈംഗികാതിക്രമം: മുത്തച്ഛന് 60 വർഷം കഠിനതടവ്

'ഇവരൊന്നും പണി അറിയാത്ത ആൾക്കാരല്ലല്ലോ ? സിനിമ പരാജയപ്പെട്ടാൽ കൂടുതലും എനിക്കാണ് തെറി കേൾക്കാറ്'