Supreme Court 
India

ആനത്താരകള്‍ തടസപ്പെടുത്തരുത്; അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി

'ആനകള്‍ ദീര്‍ഘദൂരം സഞ്ചരിക്കുന്ന സ്വഭാവമുണ്ട്. വിളകള്‍ നശിക്കുന്നു എന്ന കാരണത്താല്‍ മാത്രം അവയുടെ വഴികള്‍ തടസപ്പെടുത്തുമെന്ന് ഒരു സംസ്ഥാനത്തും പറയാനാവില്ല'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: വിളനാശത്തിന്റെ പേരില്‍ ആനത്താരകള്‍ തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. ആനത്താരകളില്‍ ഏതെങ്കിലും സംസ്ഥാനങ്ങള്‍ തടസപ്പെടുത്തലുകള്‍ ഉണ്ടാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ പരിസ്ഥിതി വനം മന്ത്രാലയത്തോട് സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.

'ആനത്താരകളില്‍ എതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ സൃഷ്ടിക്കുന്നത് അംഗീകരിക്കാനാകില്ല. ആനകള്‍ ദീര്‍ഘദൂരം സഞ്ചരിക്കുന്ന സ്വഭാവമുണ്ട്. വിളകള്‍ നശിക്കുന്നു എന്ന കാരണത്താല്‍ മാത്രം അവയുടെ വഴികള്‍ തടസപ്പെടുത്തുമെന്ന് ഒരു സംസ്ഥാനത്തും പറയാനാവില്ല'- കോടതി വ്യക്തമാക്കി. ആനകളെ തുരത്താന്‍ ഏതെങ്കിലും തരത്തിലുള്ള രീതികള്‍ ഉപയോഗിക്കുന്നത് കോടതി നിരോധിച്ചതാണ്. പലസംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള രീതി പിന്തുടരുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

സുപ്രീം കോടതി നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. ആറ് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

States can't create blockades in elephant corridors: SC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യയും പാകിസ്ഥാനും ഓസ്‌ട്രേലിയയും ഒരേ ഗ്രൂപ്പില്‍, ജീവന്മരണ പോരാട്ടം; 2027 ലോകകപ്പ് ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു

വിദേശിയായാലും കുഴപ്പമില്ല; വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് കോടതി

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam october 02|പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം കൈവരിക്കും; പുതിയ ബന്ധം അടുത്തറിയാൻ അവസരം

പത്താം ക്ലാസ് മതി; ഡൽഹി ജില്ലാ കോടതികളിൽ 641 ഒഴിവുകൾ, അപേക്ഷ സമർപ്പിക്കാം