പ്രതീകാത്മക ചിത്രം 
India

'കണ്ടുമുട്ടി കെട്ടിപ്പിടിച്ച് പിരിഞ്ഞു'; കാമുകിയെ ക്യാമ്പസിലിട്ട് വെടിവച്ചു കൊന്നു; ബിരുദ വിദ്യാര്‍ഥി ജീവനൊടുക്കി 

ബിരുദ വിദ്യാര്‍ഥിയായ കാമുകിയെ വെടിവച്ച് കൊന്ന ശേഷം സഹപാഠിയായ കാമുകന്‍ ആത്മഹത്യ ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിരുദ വിദ്യാര്‍ഥിയായ കാമുകിയെ വെടിവച്ച് കൊന്ന ശേഷം സഹപാഠിയായ കാമുകന്‍ ആത്മഹത്യ ചെയ്തു. ഗ്രേയ്റ്റര്‍ നോയിഡയിലെ ശിവ് നാടാര്‍ സര്‍വകലാശാലയ്ക്കുള്ളില്‍ വച്ചായിരുന്നു സംഭവം.

രണ്ട് വിദ്യാര്‍ഥികളും 21 വയസ് പ്രായമുള്ളവരാണെന്നും പരസ്പരം അടുത്തറിയാവുന്നരാണെന്നും കൊലപാതകത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ശിവ് നാടാര്‍ യൂണിവേഴ്‌സിറ്റിയില്‍ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.

മൂന്നാം വര്‍ഷ ബിഎ വിദ്യാര്‍ഥി അനൂജ് സിങാണ് വനിതാ സുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് സര്‍വകലാശാലയിലെ ഡൈനിങ് ഹാളിന് സമീപം അവര്‍ കണ്ടുമുട്ടി. അവിടെവച്ച് അവര്‍ സംസാരിക്കുകയും പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

കൂടിക്കാഴ്ചയ്ക്ക് ശേഷം അനൂജ് കൈയിലുണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് വെടിവച്ച ശേഷം സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മുറിയിലേക്ക് ഓടിക്കയറുകയും അവിടെ വച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിയെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചു  കഴിഞ്ഞതായി ഡിസിപി സാദ് മിയാഖാന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT