പിണറായി വിജയനും ബാല​ഗോപാലിനുമൊപ്പം ജോൺ ബ്രിട്ടാസ് 
India

'ഞങ്ങള്‍ മൂന്നു പേരല്ലേ ഉള്ളൂ, പിന്നെന്താ പ്രശ്നം?'; ഡല്‍ഹി പൊലീസുമായി തര്‍ക്കിച്ച് ജോണ്‍ ബ്രിട്ടാസ് - വിഡിയോ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരത്തില്‍ ഇന്നും നാടകീയ രംഗങ്ങള്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരത്തില്‍ നാടകീയ രംഗങ്ങള്‍. ഗ്യാനേഷ് കുമാറിനെതിരായ സിപിഎം പ്രക്ഷോഭത്തെ മുന്നില്‍ നിന്ന് നയിച്ച സിപിഎം പിബി അംഗം പിണറായി വിജയന്‍ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു. ജന്തര്‍ മന്തര്‍ സമരത്തിന് മുന്നോടിയായി സിപിഎം നേതാക്കളെയെല്ലാം കസ്റ്റഡിയിലെടുക്കുകയാണ് ഡല്‍ഹി പൊലീസ്. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയെയും പി കെ ശ്രീമതിയെയും വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. കേരള ഹൗസിന്റെ ഗേറ്റ് കടന്ന് മുന്നോട്ടു നീങ്ങിയപ്പോള്‍ തന്നെ ഇവരെ പൊലീസ് വലിച്ചിഴയ്ക്കുകയായിരുന്നു. പൊലീസ് ആക്രമണത്തില്‍ പി കെ ശ്രീമതി തറയില്‍ വീണു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സിജെപി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായാണ് സിപിഎം നേതാക്കള്‍ എത്തിയത്. പിണറായിയടക്കം നേതാക്കളെ ഹരിയാന അതിര്‍ത്തിയിലുള്ള താല്‍ക്കാലിക കസ്റ്റഡി കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത്. സിപിഎം നേതാക്കളായ ജോണ്‍ ബ്രിട്ടാസ്, ബാലഗോപാല്‍ എന്നിവരാണ് പിണറായിയ്‌ക്കൊപ്പമുള്ളത്. നടക്കുന്നത് ജനാധിപത്യ ധ്വംസനമെന്ന് പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സിജെപി സമരത്തിന് പിന്തുണ കൊടുക്കേണ്ടത് ജനാധിപത്യത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എവിടെയേക്കാണ് പൊലീസ് കൊണ്ടുപോകുന്നത് എന്ന് അറിയില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാക്കളായ എളമരം കരീമും പി രാജീവ് പ്രതികരിച്ചു. ജയിലിന് സമാനമായ വണ്ടിയിലാണ് കൊണ്ടുപോകുന്നത്. മണിക്കൂറുകളായി വണ്ടിയില്‍ തന്നെയാണ്. എവിടേയ്ക്കാണ് കൊണ്ടുപോകുന്നത് എന്ന് അറിയില്ല എന്നും രാജീവ് പറഞ്ഞു.

അതിനിടെ ഡല്‍ഹി പൊലീസുമായി ജോണ്‍ ബ്രിട്ടാസ് തര്‍ക്കിച്ചു. വിഡിയോ എടുക്കാനുള്ള ശ്രമം ഡല്‍ഹി പൊലീസ് തടഞ്ഞപ്പോഴാണ് ജോണ്‍ ബ്രിട്ടാസ് ഡല്‍ഹി പൊലീസുമായി വാക്കേറ്റത്തിലേര്‍പ്പെട്ടത്. വിഡിയോ എടുക്കുക എന്നത് തന്റെ അവകാശമാണെന്നും അത് തടയാന്‍ അനുവദിക്കില്ലെന്നും ബ്രിട്ടാസ് പറഞ്ഞു. ഞങ്ങളെ ഛത്രസാല്‍ സ്‌റ്റേഡിയത്തിലാണ് കൊണ്ടുവന്നത്. എന്താണ് ഞങ്ങള്‍ ചെയ്ത കുറ്റമെന്ന് അറിയില്ല. ഒരു മണിക്കൂറോളം ഡല്‍ഹിയില്‍ റോന്തുചുറ്റിച്ച ശേഷമാണ് ഇവിടെ കൊണ്ടുവന്നത്. മാത്രമല്ല സാമാന്യ മര്യാദയില്ലാതെയാണ് പൊലീസ് പെരുമാറുന്നത്. ഫോട്ടോ എടുക്കാന്‍ പോലും അനുവദിക്കുന്നില്ല. പേടിപ്പിക്കുന്ന അവസ്ഥയാണ്. ഇതാണ് ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി, മുന്‍മന്ത്രി, എംപി ഇവരോടാണ് ഇങ്ങനെ പെരുമാറുന്നത്.'- ജോണ്‍ ബ്രിട്ടാസ് ഫെയ്സ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു.

'അമിത് ഷാ കണ്ടോളൂ, ജന്തര്‍ മന്തറില്‍ ഞങ്ങള്‍ ഉണ്ട്, ബിജെപി ഭരണം തുലയട്ടെ' എന്ന് മുദ്രാവാക്യം വിളിച്ച് പിണറായി വിജയനും ബാലഗോപാലിനുമൊപ്പം നടന്നുപോകുന്നതിനിടെ ഡല്‍ഹി പൊലീസ് തടഞ്ഞതും ജോണ്‍ ബ്രിട്ടാസ് ചോദ്യം ചെയ്തു. 'ജന്തര്‍ മന്തര്‍ അവിടെയാണ്. ഞങ്ങള്‍ എതിര്‍ദിശയിലേക്കാണ് നടന്നുപോകുന്നത്. അവിടെയുള്ളവരുമായി സംസാരിക്കാനാണ് പോകുന്നത്. പിന്നെ എന്തുകൊണ്ടാണ് അവിടേയ്ക്ക് പോകാന്‍ അനുവദിക്കാത്തത്. ഞങ്ങള്‍ മൂന്നു പേരല്ലേ ഉള്ളൂ. പിന്നെ എന്താണ് പ്രശ്‌നം? മൂന്ന് പേര്‍ക്ക് നടക്കാന്‍ പറ്റില്ലേ?. എന്താണ് നിങ്ങളുടെ നിയമം പറയുന്നത്'- ജോണ്‍ ബ്രിട്ടാസ് തര്‍ക്കിച്ചു.

support for cjp protest by cpm leaders, updation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

​Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

ഡല്‍ഹിയില്‍ പ്രതിഷേധം കത്തുമ്പോള്‍ രാഹുല്‍ ചെന്നൈയില്‍; വിജയ്‌യ്‌ക്കൊപ്പം ലഞ്ച്

കൊളസ്ട്രോൾ ഉള്ളവർക്ക് നേന്ത്രപ്പഴം കഴിക്കാമോ?

വധശിക്ഷ ലൈവായി കാണാം...!!! അമേരിക്കയില്‍ പരസ്യ വധശിക്ഷയും ലൈവ് സ്ട്രീമിങ്ങും